അതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ പ്രശ്‌നങ്ങളൊക്കെ ചെറുതാണല്ലോ ! മനസ്സ് തുറന്ന് മഞ്ജു വാര്യർ.

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യര്‍. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരികെ എത്തിയപ്പോൾ കൈ നിറയെ അവസരങ്ങളായിരുന്നു താരത്തിനെ തേടി എത്തിയത്. മലയാളം കടന്ന് തമിഴിലും ഇപ്പോള്‍ ഇതാ ബോളിവുഡിലും ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് താരം. തന്റെ ജീവിതത്തില്‍ കോവിഡ് പ്രതിസന്ധി എങ്ങനെയാണ് ബാധിച്ചതെന്ന് തുറന്ന് പറയുകയാണ് താരം.

Manju warrier: These pictures of Manju Warrier will brighten up your day! |  Malayalam Movie News - Times of India

ചെറിയ അനിശ്ചിതത്വങ്ങള്‍ ഉണ്ടായത് ഒഴിച്ചാല്‍ സമാധാനമായി തന്നെ കടന്നുപോയി. ലളിതം സുന്ദരം സിനിമയുടെ ഷൂട്ടിംഗ് പകുതി വച്ച് നിര്‍ത്തേണ്ടി വന്നു. സിനിമ വീണ്ടും എന്ന് തുടങ്ങാന്‍ പറ്റും എന്നുള്ള ഒരു ആലോചന ഉണ്ടായിരുന്നു. പക്ഷേ നമ്മളെക്കാള്‍ എത്രയോ വലിയ പ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ ചുറ്റും ഉണ്ടല്ലോ. നമുക്ക് സമാധാനമായിട്ട് അമ്മയുടെ കൂടെ ഇരുന്ന് അമ്മ ഉണ്ടാക്കിയ ഭക്ഷണവും കഴിച്ചു വീട്ടില്‍ ഇരിക്കാന്‍ പറ്റി. അതു പോലും പറ്റാതെ നാളെ അന്നത്തിന് എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുന്ന ആളുകള്‍ ഒക്കെ ഉണ്ടല്ലോ. അതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ പ്രശ്‌നങ്ങളൊക്കെ ചെറുതാണല്ലോ എന്ന തിരിച്ചറിവുണ്ടായി.

Asuran Manju Warrier stuns fans in modern dresses - News - IndiaGlitz.com

തിരിച്ചറിവ് വരുമ്‌ബോള്‍ നമ്മുടെ ഭാഗ്യത്തിന്റെ വലിപ്പം ഓര്‍ത്ത് സമാധാനമായി വീട്ടില്‍ തന്നെ ഇരുന്നു. ഇതിനിടയ്ക്ക് ചിലരെയൊക്കെ സഹായിക്കാനായി എന്നാണ് മഞ്ജു പറയുന്നത്. ചതുർമുഖമാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. പ്രേക്ഷക പ്രീതി നേടി ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിലെ തന്നെ ആദ്യ ടെക്നോ ഹൊറർ ചിത്രമായ ചതുർമുഖത്തിൽ സണ്ണി വെയിൻ ആണ് നായകൻ.

Related posts