ദാവണി അഴകിൽ മഞ്ജു വാര്യർ.മകളേക്കാൾ ചെറുപ്പമായല്ലോ എന്ന് ആരാധകർ!

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആരെന്നു ചോദിച്ചാൽ മലയാളികൾ ഒരൊറ്റ സ്വരത്തിൽ പറയും അത് മഞ്ജു വാര്യർ ആണെന്ന്. സാക്ഷ്യം എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം. സല്ലാപം എന്നീ ചിത്രത്തിലൂടെയാണ് മഞ്ജു പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിരുന്നില്ല. കൈ നിറയെ ചിത്രങ്ങളുമായി താരം തന്റെ സ്ഥാനം മലയാള സിനിമയിൽ ആദ്യമേ ഉറപ്പിച്ചിരുന്നു. വിവാഹത്തോടെ തന്റെ അഭിനയ ജീവിതത്തിൽ നിന്നും അവധിയെടുത്ത താരം ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ ഒരു ഗംഭീരൻ തിരിച്ചുവരവ് നടത്തി.

സിനിമയോടൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് മഞ്ജു. താരം പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾ പലപ്പോഴും വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വ്യത്യസ്തമായൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ദാവണിയിൽ ആണ് താരം ഇപ്പോഴെത്തിയിരിക്കുന്നത്. ഈ ദാവണി വേഷത്തിൽ മകൾ മീനാക്ഷിയുടെ പ്രായമേ തോന്നുള്ളൂ എന്നാണ് ആരാധകർ പറയുന്നത്. മഞ്ജു ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നതിനെ കുറിച്ചുള്ള വർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. താരം അതിനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ. തമിഴ് താരം മാധവനാണ് ചിത്രത്തിലെ നായകനെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് ആണ് മഞ്ജുവിന്റേതായി പുറത്തുവന്ന അവസാന ചിത്രം. മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം ചരിത്രങ്ങൾ സൃഷ്ടിച്ചു തിയേറ്ററിൽ നിറഞ്ഞോടുകയാണ്. ചതുർമുഖം, മരയ്ക്കാർ, ജാക് ആൻഡ് ജിൽ, ലളിതം സുന്ദരം, പടവെട്ട്‌, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇനി പുറത്ത് വരാനുള്ളത്.

Related posts