ജനുവരി 14നു മഞ്ജു വാര്യർക്ക് വീണ്ടും വിവാഹം!

മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും വിവാഹമോചനവും സിനിമയിലേക്കുള്ള തിരിച്ചുവരവുമൊക്കെ ഏറെ ചര്‍ച്ചയായതാണ്. ഇപ്പോൾ അന്യന്റെ സ്വകാര്യതയിലേക്ക് വലിഞ്ഞു നോക്കുന്ന മലയാളികളുടെ പൊതുസ്വഭാവത്തെ കുറിച്ചുള്ള ഒരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,

മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു….. വിവാഹം ജനുവരി: 14 ന്……..

ഇന്നലെ തമ്ബാനൂര്‍ സ്റ്റാന്റില്‍ നിന്നും കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ബസ്സില്‍ ഇരിക്കുമ്ബോള്‍ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യന്‍ കയറി വന്നു. ‘ചൂടുള്ള വാര്‍ത്ത. ചൂടുള്ള വാര്‍ത്ത ..ജലാറ്റിന്‍ കമ്ബനി ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകള്‍. ‘. ആരും പത്രം വാങ്ങുന്നില്ല. ‘ബാര്‍ കോഴ കൂടുതല്‍ തെളിവുകള്‍ പുറത്ത്’, അപ്പോഴുമില്ല ഒരനക്കവും.

മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു. വിവാഹം ജനുവരി 14 ന് ‘നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീര്‍ന്നതെ ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യന്‍ കൂളായി ഇറങ്ങി പോയി. ഒന്നാം പേജ് മുതല്‍ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്. അങ്ങിനെ ഒരു വാര്‍ത്തയെ ഇല്ല.

എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യന്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്‌നെസ് എന്ന മന:ശാസ്ത്രം അവന്‍ അനുഭവത്തില്‍ നിന്ന് പഠിച്ച്‌ വെച്ചിരിക്കുന്നു. നിങ്ങളും ഇതിന്റെ തലക്കെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു.

Related posts