ദിവസം കഴിയുന്തോറും പ്രായം കുറയുന്നോ എന്ന് ആരാധകർ: വൈറലായി മഞ്ജു വാര്യരുടെ പുത്തൻ മേക്കോവർ

മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ചതുര്‍മുഖം തിയേറ്ററുകളിലേക്കെത്തുകയാണ്. ദ് പ്രിസ്റ്റീന് ശേഷമെത്തുന്ന മഞ്ജു വാര്യർ ചിത്രമായ ചതുർമുഖത്തിൽ സണ്ണി വെയ്ന്‍, ശ്രീകാന്ത് മുരളി, നിരഞ്ജന അനൂപ് തുടങ്ങിയവരും വേഷമിടുന്നുണ്ട്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും റിലീസിന് മുന്നോടിയായി സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കാൻ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തിയത് കറുത്ത സ്‌കര്‍ട്ടും വെളുത്ത ഷര്‍ട്ടും ധരിച്ച് ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ്. മികച്ച സ്വീകാര്യതയാണ് ഈ സ്റ്റൈലിഷ് എന്‍ട്രിക്ക് ലഭിച്ചത്. ചിത്രങ്ങള്‍ വൈറലായത് നിമിഷനേരം കൊണ്ടായിരുന്നു.

 

ഈ ചിത്രത്തിന് ഒരാള്‍ ഇട്ട കമെന്റ് 21കാരിയായ മീനാക്ഷിയുടെ 18 കാരിയായ അമ്മ എന്നായിരുന്നു. മറ്റ് ചിലര്‍ പറഞ്ഞത് തലൈവി ഇത്തവണ രണ്ടും കല്‍പ്പിച്ചുള്ള വരവാണെന്നായിരുന്നു. സോഷ്യല്‍ മീഡിയ ഒന്നടങ്കം പറഞ്ഞത് ന്യൂജന്‍ പിള്ളേരൊക്കെ മാറിനിന്നോളൂയെന്നാണ്. മറ്റൊരു കമന്റ് ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നുപറക്കുക പ്രിയപ്പെട്ടവളെ, നീയിങ്ങനെ പറന്നുയരുന്നത് കാണാന്‍ എന്ത് സുഖമാണെന്നോ, നിന്റെ ഓരോ വിജയവും എന്തൊരു അഭിമാനമാണെന്നോ എന്നായിരുന്നു. തന്റെ ചിരിച്ച് നില്‍ക്കുന്ന ചിത്രം മഞ്ജു വാര്യരും ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ലേഡി സൂപ്പര്‍സ്റ്റാറിന്റെ പുത്തന്‍ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നുണ്ട്.

Related posts