മഞ്ജു വാര്യര്‍ അഭിനയം മാത്രമല്ല നിര്‍മ്മാതാവായും എത്തുകയാണ് ഇപ്പോൾ. താരം കയറ്റം, ലളിതം സുന്ദരം, ചതുര്‍മുഖം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാണത്തിലും പങ്കുചേർന്നിട്ടുണ്ട്. താന്‍ ആദ്യമായി നിര്‍മ്മിക്കുന്ന കൊമേഴ്ഷ്യല്‍ ചിത്രം ലളിതം സുന്ദരമാണ് എന്ന് മഞ്ജു വാര്യര്‍ പറയുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു. ചേട്ടന്റെ സിനിമയായത് കൊണ്ടല്ല ലളിതം സുന്ദരം ഏറ്റെടുത്തത്. നിര്‍മ്മിക്കാനായി തീരുമാനിച്ചത് ആ സിനിമയുടെ തിരക്കഥ വായിച്ചപ്പോഴാണ്. കഥാപാത്രത്തെ ഏറ്റെടുക്കുന്നത് പോലെ തന്നെയായാണ് ചിത്രം ഏറ്റെടുത്തത്. നിര്‍മ്മിക്കട്ടെയെന്ന് അങ്ങോട്ട് ചോദിക്കുകയായിരുന്നു എന്ന് മഞ്ജു പറഞ്ഞു.
ബിജു ചേട്ടനും ചിത്രത്തിന്റെ തിരക്കഥ വായിച്ച് സിനിമ ചെയ്യാമെന്ന് ഏറ്റതോടെയാണ് കാര്യങ്ങള്‍ തീരുമാനമായത്. അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരുന്നിരുന്നു. ലളിതം സുന്ദരം കണ്ണെഴുതി പൊട്ടും തൊട്ടിന് ശേഷം മഞ്ജുവും ബിജു മേനോനും ഒരുമിക്കുന്ന സിനിമ കൂടിയാണ്. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ആ നിര്‍മ്മാതാവിന്റെ അഭിപ്രായമാണോയെന്ന് ചേട്ടന്‍ ചോദിക്കുമായിരുന്നു എന്നും മഞ്ജു പറഞ്ഞു.
കൊവിഡ് സമയത്ത് ചിത്രീകരണം നിര്‍ത്തിയപ്പോള്‍ ഇത്രയും വൈകുമെന്ന് കരുതിയിരുന്നില്ല. ഇത് സിനിമയുടെ കണ്ടിന്യൂയിറ്റിയെ ബാധിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. മഞ്ജുവും മധു വാര്യരും നാളുകള്‍ക്ക് ശേഷം സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം ദ പ്രീസ്റ്റില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി അവസരം ലഭിച്ചതില്‍ സംതൃപ്തയാണ് താനെന്നും താരം പറഞ്ഞു. ഇപ്പോൾ മഞ്ജു വാര്യര്‍ ബോളിവുഡില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.