അവസാനം ഫോണിൽ വിളിച്ചത് ആര്? മറുപടിപിയുമായി മഞ്ജു വാര്യർ!

വന്‍ ഹിറ്റായി മാറിയ ഒന്നായിരുന്നു നടി മഞ്ജു വാര്യരുടെ മേക്ക് ഓവര്‍ ചിത്രങ്ങള്‍. മഞ്ജുവിന്റെ രസകരമായ ഒരു വീഡിയോ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അഭിമുഖത്തിലെ ഈ അടുത്ത് വൈറലായ ചിത്രത്തിലെ ഡ്രസ്സും ശ്രദ്ധ നേടുകയാണല്ലോ, എവിടെ നിന്നാണ് അത് വാങ്ങിയത് എന്ന ചോദ്യത്തിന് അത് പണ്ടെവിടുന്നോ 50 ശതമാനം ഓഫിനു വാങ്ങിയ ഡ്രസ്സായിരുന്നു എന്നാണ് മഞ്ജു നല്‍കിയ മറുപടി.

ഫോണില്‍ അവസാനം എടുത്ത ഫോട്ടോ ഏതെന്ന ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി, ഗാലറിയിലാണെങ്കിൽ അത് മമ്മൂക്കയുടെ ഒരു വീഡിയോ ആണ് എന്നായിരുന്നു. മഞ്ജു കാണിച്ചത് ദി പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ മമ്മൂക്ക എടുത്ത മഞ്ജുവിന്റെ ഫോട്ടോയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ്. വാട്‌സ്ആപ്പ് ആണ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് എന്നും എയര്‍ബിഎന്‍ബി ആയിരിക്കും പെട്ടെന്ന് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ഡിലീറ്റ് ചെയ്യുന്ന ആപ് എന്നും മഞ്ജു പറഞ്ഞു. എയര്‍ബിഎന്‍ബി ആപ്പിനെ കുറിച്ച് മഞ്ജു പറഞ്ഞത് കുറേ യാത്ര ചെയ്യുന്നതിന് വേണ്ടി എടുത്ത് വെച്ചതാണ്, പക്ഷേ ഒന്നും നടക്കുന്നില്ല എന്നാണ്.

Manju Warrier's new pic goes viral. Fans say, age is just a number - Movies  News

അമ്മ എന്നായിരുന്നു ഫോണില്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നത് ആരാണെന്നുള്ള ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി. എത്ര പേരെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്ന ചോദ്യത്തില്‍ ചിലപ്പോള്‍ നൂറില്‍ മുകളില്‍ കോണ്‍ടാക്റ്റുകള്‍ കാണുമെന്ന് മഞ്ജു പറഞ്ഞു. അറിയാത്ത ആളുകളാവും അത് എന്നും താരം കൂട്ടിച്ചേർത്തു. മഞ്ജു വിളിച്ചാല്‍ ഫോണ്‍ എടുക്കാത്തതായി ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആരും ഇല്ല എന്നും താരം മറുപടി നല്‍കി.

Related posts