നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന മമ്മൂട്ടിയും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. തീയ്യറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഈ ചിത്രം.മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഇരു കയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്.
ഇപ്പോഴിതാ മഞ്ജു വാര്യർ ഇതുവരെ കാണാത്ത വെറേറ്റി ലുക്കിൽ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് മഞ്ജുവിന്റെ പുത്തൻ ചിത്രങ്ങൾ. മലയാളികൾ ശാലീന സുന്ദരിയായി ഏറ്റെടുത്ത നടിയാണ് മഞ്ജു വാര്യർ. വിവാഹശേഷം സിനിമയിൽ നിന്ന് വിട പറഞ്ഞ താരം വിവാഹ ശേഷമാണ് വീണ്ടും സിനിമയിൽ സജീവമായത്. വ്യത്യസ്തമായ ഒട്ടനവധി വേഷങ്ങൾ പതിനാല് വർഷങ്ങൾക്ക് ശേഷമുള്ള രണ്ടാം വരവിലും മഞ്ജുവിനെ തേടി എത്തികഴിഞ്ഞു. അതിലേറ്റവും പുതിയ ചിത്രമായ ‘ദി പ്രീസ്റ്റ്’ മമ്മൂട്ടിയോടൊപ്പം മഞ്ജു വാര്യർ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ്.
സോഷ്യൽ മീഡിയയിൽ രണ്ടാം വരവിനു ശേഷം മോഡേൺ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ കൂൾ ലുക്കിൽ ഉള്ള പുത്തൻ ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. മഞ്ജു ഇൻസ്റ്റയിൽ ഒരു ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത് എങ്കിലും കൂടുതൽ ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. താരങ്ങളും ആരാധകരും ചിതത്തിന് താഴെ കമെന്റുകൾ കൊണ്ട് മൂടിയിരിക്കുകയാണ്. മരക്കാർ അറബിക്കടലിന്റെ സിംഹം, കയറ്റം, ജാക്ക് ആൻഡ് ജിൽ, ലളിതംസുന്ദരം, ചതുർമുഖം, മേരി ആവാസ് സുനോ, പടവെട്ട്, തുടങ്ങി മഞ്ജുവിന്റെ ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.