എന്തെന്ന് പറഞ്ഞാലും അതങ്ങനെ തന്നെ ചെയ്യുമെന്ന് മഞ്ജു

മഞ്ജു വാര്യർ മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറായാണ് അറിയപ്പെടുന്നത്. സാക്ഷ്യം എന്ന ചിത്രത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഇപ്പോൾ ലളിതം സുന്ദരത്തിലെത്തി നില്‍ക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. മഞ്ജു വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും താരം തന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ജു തമിഴിലേക്കെത്തിയത് അസുരൻ എന്ന ചിത്രത്തിലൂടെയായിരുന്നു. ഗംഭീര സ്വീകരണമാണ് ഇതിൽ പച്ചയമ്മാളായുള്ള വേഷപ്പകര്‍ച്ചയ്ക്ക് ലഭിച്ചത്.

അടുത്തിടെയായിരുന്നു മഞ്ജു വാര്യര്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു എന്നുള്ള റിപ്പോര്‍ട്ടുകളും ലഭിച്ചിരുന്നു. മഞ്ജു വാര്യരും താന്‍ ബോളിവുഡിലേക്ക് പ്രവേശിക്കുകയാണെന്ന വാര്‍ത്ത അംഗീകരിച്ചതോടെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. നവാഗത സംവിധായകന്റെ ചിത്രത്തിൽ മാധവനാണ് നായകനായി എത്തുന്നത്.

Manju Warrier and Sunny Wayne turns business partners - East Coast Daily  Eng | DailyHunt

മലയാളികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ചിത്രമായിരിക്കും അത്. സിനിമയില്‍ ഉപയോഗിക്കുന്നത് സിങ്ക് സൗണ്ടാണ്. ചിത്രത്തിനായി താന്‍ ഹിന്ദി പഠിക്കുകയാണെന്നും മഞ്ജു കുറിച്ചിരുന്നു. സണ്ണി വെയ്ന്‍ പറഞ്ഞത് എന്നെയാണ് ഹിന്ദി സംസാരിക്കാനായി വിളിക്കുന്നതെന്നായിരുന്നു. ഈ തമാശ ചതുര്‍മുഖം റിലീസിന് മുന്നോടിയായി നടത്തിയ പ്രസ് മീറ്റിനിടയിലായിരുന്നു. പത്രസമ്മേളനത്തില്‍ നിരഞ്ജന അനൂപ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും പങ്കെടുത്തിരുന്നു.

Related posts