ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഊഷ്മളമായ ആലിംഗനം! മഞ്ജുവിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ശോഭന!

ശോഭനയും മഞ്ജു വാര്യരും മലയാള സിനിമ കണ്ട ശക്തവും സുന്ദരവുമായ കഥാപാത്രങ്ങൾ സമ്മാനിച്ച നായികമാരാണ്. അഭിനയ ജീവിതത്തിൽ നിന്നും ഇരുവരും ഇടയ്ക്ക് ഇടവേള എടുത്തിരുന്നു. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ മഞ്ജു തന്റെ ലേഡിസൂപ്പര്‍സ്റ്റാര്‍ പദവി തിരികെ പിടിച്ചിരിക്കുകയാണ്. കൈ നിറയെ ചിത്രങ്ങളാണ് മഞ്ജുവിന്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശോഭനയും അഭിനയ രംഗത്ത് തിരികെ എത്തിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ശോഭനയുടെ ഗംഭീര മടങ്ങി വരവ്.

ശോഭനയും മഞ്ജുവും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രമാണ്. ശോഭനയാണ് മഞ്ജുവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഊഷ്മളമായ ആലിംഗനമാണെന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ശോഭന കുറിച്ചത്. ഇരുവരും പരസ്പരം ചേര്‍ത്തു പിടിച്ചു കൊണ്ട് നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

May be an image of 2 people

ശോഭനയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യരും രംഗത്തെത്തി. വിലമതിക്കാനാവാത്തത് എന്നായിരുന്നു പോസ്റ്റ് പങ്കുവെച്ച് മഞ്ജു കുറിച്ചത്. ശോഭനയുടെ പോസ്റ്റ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയായും മഞ്ജു വാര്യര്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച്, ഇതിഹാസങ്ങള്‍ ഒരു ഫ്രെയിമില്‍ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

Related posts