മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. ഒരു നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ വിജയിപ്പിക്കുവാൻ മഞ്ജു വാര്യർ എന്ന താരത്തിനു സാധിച്ചു. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത മഞ്ജു റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ തിരികെ വരികയായിരുന്നു. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തെത്തിത്. നടിയുടേതായി ഒടുവിൽ പുറത്തെത്തിയത് ചതുർമുഖം എന്ന ചിത്രമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മഞ്ജു വാര്യരുടെതായി വന്ന എറ്റവും പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ജയറാമിനും സുകന്യയ്ക്കുമൊപ്പമായാണ് തൂവൽക്കൊട്ടാരത്തിൽ മഞ്ജു വാര്യർ അഭിനയിച്ചത്. ചിത്രത്തിലെ നൃത്തരംഗത്തിനിടയിലെ അനുഭവത്തെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
മഞ്ജുവിന്റെ രണ്ടാമത്തെ സിനിമ ‘തൂവൽക്കൊട്ടാര’മായിരുന്നു. എന്നെമാത്രമല്ല, ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരെയും അതിശയിപ്പിക്കുന്നവിധം അനായാസമായാണ് മഞ്ജു അതിലഭിനയിച്ചത്. ‘പാർവതി മനോഹരി’ എന്നുതുടങ്ങുന്ന ഒരു ക്ലാസിക്കൽ ഡാൻസുണ്ട് ആ ചിത്രത്തിൽ. സുകന്യയും മഞ്ജുവും തമ്മിലുള്ള ഒരു നൃത്തമത്സരമാണ് അതിന്റെ സന്ദർഭം. മദ്രാസിലെ പ്രസിദ്ധമായ കലാക്ഷേത്രയിൽനിന്ന് സ്വർണമെഡൽ നേടിയ നർത്തകിയാണ് സുകന്യ. സുകന്യയോടൊപ്പം പതിനേഴുകാരിയായ ഈ കുട്ടിക്ക് പിടിച്ചുനിൽക്കാൻ പറ്റുമോ എന്നൊരു സംശയം സ്വാഭാവികമായും എനിക്കുണ്ടായിരുന്നു. കലാമാസ്റ്ററാണ് കൊറിയോഗ്രാഫർ. ആദ്യത്തെ കുറെ ഷോട്ടുകളെടുത്തുകഴിഞ്ഞപ്പോൾ കലാമാസ്റ്റർ പറഞ്ഞു: ”ഒരു ചെറിയ പ്രശ്‌നമുണ്ട് സർ. എന്താണ് -ഞാൻ ചോദിച്ചു.
സുകന്യയുടെമുന്നിൽ മഞ്ജു അവതരിപ്പിച്ച ദേവപ്രഭ എന്ന കഥാപാത്രം തോറ്റുപോകുന്നരീതിയിലാണ് സിനിമയിൽ വേണ്ടത്. പക്ഷേ, പലപ്പോഴും സുകന്യയെക്കാൾ നന്നാകുന്നു മഞ്ജുവിന്റെ പ്രകടനം! എത്ര ദൈർഘ്യമേറിയ ചുവടുകൾ കാണിച്ചുകൊടുത്താലും നിമിഷനേരംകൊണ്ട് അത് പഠിക്കുന്നു. ഒടുവിൽ ഞാൻ മഞ്ജുവിനെ മാറ്റിനിർത്തി രഹസ്യമായി പറഞ്ഞു: ”ഇത്ര നന്നായി ചെയ്യേണ്ട, ഗാനത്തിന്റെ അവസാനമാകുമ്പോഴേക്കും ചെറിയൊരു തളർച്ചപോലെ തോന്നിപ്പിക്കണം, സുകന്യയുടെ ഒപ്പമെത്താനാകാത്തതുപോലെ.” ഇഷ്ടപ്പെട്ടില്ലെങ്കിലും ആ രംഗത്തിനുവേണ്ടി അങ്ങനെ ചെയ്തു.അഭിനയമായാലും നൃത്തമായാലും വാശികയറിയാൽ മഞ്ജുവിനെ തോൽപ്പിക്കാൻ ആർക്കുമാവില്ല.
സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. യുവജനോത്സവ വേദിയിൽ നിന്നുള്ള വരവിന് തുടക്കം മുതലേ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. ചതുർമുഖം എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ എത്തിയതായിരുന്നു താരം. തികച്ചും വ്യത്യസ്ഥമായ ഗെറ്റപ്പിലാണ് മഞ്ജു എത്തിയത്. അടുത്ത കാലത്തായി വ്യത്യസ്ത മേക്കോവറിലാണ് താരം പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് ചതുർമുഖമാണ്. മലയാളത്തിന്റെ ആദ്യ ടെക്‌നോ ഹൊറർ ചിത്രം എന്ന അവകാശവാദവുമായാണ് ചതുർമുഖം എത്തിയത്. സണ്ണി വെയ്‌നാണ് ചിത്രത്തിൽ നായകൻ. മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്