അയാം യുവര്‍ ഗാഥാ ജാം! ഗീതു മോഹൻദാസിന് ആശംസകൾ അറിയിച്ചു മഞ്ജു വാര്യർ!

മലയാള സിനിമയിൽ നായികയായും സംവിധായികയായും തിളങ്ങിയ താരമാണ് ഗീതു മോഹന്‍ദാസ്. സിനിമയിലേക്ക് വന്നപ്പോൾ തന്റെ യഥാർത്ഥ പേരായ ഗായത്രി മോഹൻ‌ദാസ് എന്നത്‌ മാറ്റി വിളിപ്പേരായ ഗീതു എന്നത് സ്വീകരിക്കുകയായിരുന്നു. ബാലതാരമായാണ് ഗീതു സിനിമയിലേക്ക് എത്തുന്നത്. തന്റെ അഞ്ചാമത്തെ വയസ്സിൽ , 1986 ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലാണ് ഗീതു ആദ്യമായി അഭിനയിക്കുന്നത്. തമിഴിൽ ‘എൻ ബൊമ്മകുട്ടി അമ്മക്ക്’ എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്തത് ഗീതുവാണ്. ഫാസിൽ ചിത്രം ‘എന്റെ മാമാട്ടിക്കുട്ടി അമ്മക്ക്’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യിരുന്നു ഈ സിനിമ.

തന്റെ അഭിനയ വൈഭവത്താൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളീ പ്രേക്ഷകർക്ക് സമ്മാനിച്ച താരം ഇപ്പോൾ സംവിധായികയായും തിളങ്ങുകയാണ്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിൽ നിവിൻ പോളിയെ നായകനാക്കി പുറത്തിറങ്ങിയ ‘മൂത്തോന്‍’ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. വളരെ അധികം പ്രേക്ഷക നിരൂപക പ്രശംസ നേടിയ ഒരു ചിത്രം കൂടി ആയിരുന്നു ഇത്. ചിത്രത്തിന്റെ ക്രെഡിറ്റ് മുഴുവനും ഗീതുവിന് അവകാശപെട്ടതാണ് എന്ന് താരങ്ങള്‍ പോലും പറഞ്ഞിട്ടുണ്ട്.

ഗീതു മോഹന്‍ദാസിന്റെ ജന്മദിനമാണ് ഇന്ന്. താരങ്ങളൊക്കെ ഗീതു മോഹന്‍ദാസിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വളരെ വേറിട്ട ക്യാപ്ഷനിലൂടെയാണ് മഞ്ജു വാര്യര്‍ ഗീതു മോഹന്‍ദാസിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. മോഹന്‍ലാല്‍ നായകനായ വന്ദനം സിനിമയിലെ ഒരു ഡയലോഗ് കടമെടുത്തു കൊണ്ടായിരുന്നു മഞ്ജു ഗീതുവിനുള്ള ആശംസ അറിയിച്ചത്. ‘ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിങ്. അയാം യുവര്‍ ഗാഥാ ജാം’ എന്നായിരുന്നു ഇരുവരും ഇരിക്കുന്ന ഫോട്ടോയ്ക്കൊപ്പം മഞ്ജു ഫേസ്ബുക്കില്‍ എഴുതിയത്. നിരവധി പേരാണ് പോസ്റ്റിനു താഴെ വന്നു താരത്തിന് ആശംസ അറിയിക്കുന്നത്. അകലെ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് ഗീതു മോഹന്‍ദാസ്. കേള്‍ക്കുന്നുണ്ടോ, ലയേഴ്‍സ് ഡൈസ്, മൂത്തോന്‍ എന്നീ ചിത്രങ്ങളാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്‍തിട്ടുള്ളത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Related posts