മലയാളികൾ നായകന്മാരോടൊപ്പം നെഞ്ചിലേറ്റിയ നായികയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ സ്വന്തം വീട്ടിലെ ഒരു അംഗമായാണ് എല്ലാവരും കാണുന്നത്. തന്റെ അഭിനയ ജീവിതത്തിന്റെ ഈ കാലയളവിൽ ഏത് തരത്തിലുള്ള കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് മഞ്ജു തെളിയിച്ച് കഴിഞ്ഞു. ബാല്യകാലം തൊട്ടേ കലാരംഗത്ത് മഞ്ജു സജീവമായിരുന്നു. അച്ഛന്‍ തന്റെ ട്രാന്‍സ്ഫര്‍ സമയത്ത് പോലും എന്റെ നൃത്തപഠനത്തെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നതെന്ന് മഞ്ജു തന്നെ പറഞ്ഞിട്ടുണ്ട്. മഞ്ജു അഭിനയ രംഗത്തേക്ക് ചുവട് വെക്കുന്നത് സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ്.
ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നുവെങ്കിലും മടങ്ങി വരവ് ശക്തമായി തന്നെയായിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. തുടര്‍ന്ന് അങ്ങോട്ട് കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. രണ്ടാം വരവില്‍ കൂടുതലും നായിക പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു മഞ്ജു തിരഞ്ഞെടുത്തത്. ഇടയ്ക്ക് മേക്കോവറിലൂടെയും നടി ആരാധകരെ ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലും നടി സജീവമാണ്.
മഞ്ജു വാര്യര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ നടി നേരത്തെ നല്‍കിയ ഒരു അഭിമുഖത്തിനിടയിലെ രസകരമായ ഭാഗങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ജുവിന്റെ ജീവിതത്തിലെ കോഴി ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. കഴിക്കുന്ന ബന്ധമെന്ന് പറഞ്ഞ മഞ്ജു വാര്യര്‍ ബുദ്ധിപരമായി ചോദ്യങ്ങളെ നേരിടുകയായിരുന്നു. പ്രതിപൂവന്‍കോഴി റിലീസിനോടനുബന്ധിച്ചുള്ള അഭിമുഖമായിരുന്നു ഇത്. നിലവാരമില്ലാത്ത ചോദ്യങ്ങളാണ് അവതാരക ചോദിച്ചത്. ഞങ്ങള്‍ ബഹുമാനിക്കുന്ന നായികയാണ്, കുറച്ച് നിലവാരമുള്ള ചോദ്യങ്ങളാവാം. മഞ്ജു വാര്യരുടെ സമയത്തിനും വിലയുണ്ടെന്നൊക്കെയായിരുന്നു ഇതിന് ആരാധകര്‍ കമന്റ് നല്‍കിയത്.