സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ താരമാണ് മഞ്ജു വാര്യർ. ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിഅഞ്ചുമുതൽ തൊണ്ണൂറ്റിഒൻപത് വരെയുള്ള കാലയളവിൽ ഏകദേശം ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞിരുന്നു. താരം പിന്നീട് നടൻ ദിലീപിനെ വിവാഹം ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും പിരിയുകയും ചെയ്തു. ശേഷം മഞ്ജു സിനിമയിൽ വീണ്ടും സജീവമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് മലയാള സിനിമ ശരിക്കും ആഘോഷമാക്കുകയായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു മഞ്ജു തന്റെ തിരിച്ചു വരവ് നടത്തിയത്.
രണ്ടാംവരവില്‍ താരത്തിന് ലഭിച്ച കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തമായിരുന്നു. നായികാപ്രാധാന്യമുള്ള സിനിമകളായിരുന്നു കൂടുതലും. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് തുടങ്ങിയത് രണ്ടാം വരവിന് ശേഷമായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. സിനിമയില്‍ മാത്രമല്ല ചാനല്‍ പരിപാടികളിലും നൃത്തവേദികളിലും പരസ്യങ്ങളിലും പൊതുപരിപാടികളിലെല്ലാമായി സജീവമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.
ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ നടത്തിയും ഞെട്ടിക്കാറുണ്ട് മഞ്ജു വാര്യര്‍. പുതിയ പരസ്യത്തിനായി നടത്തിയ മേക്കോവറാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെപ്പോലെ തന്നെ മഞ്ജുവിനും പ്രായം റിവേഴ്‌സ് ഗിയറിലാണെന്നാണ് ആരാധകര്‍ പറയുന്നത്. ഹെയര്‍സ്റ്റൈലും വസ്ത്രധാരണവുമാണ് ഇത്തവണയും പ്രധാന ആകര്‍ഷകഘടകം. മഞ്ജു വാര്യരുടെ മേക്കോവര്‍ കിടുക്കിയെന്നുള്ള കമന്റുകളുമായാണ് ആരാധകരെത്തിയത്.