അത്തരം കമന്റുകളോട് എനിക്ക് താല്പര്യം ഇല്ല! മനസ്സ് തുറന്ന് മഞ്ജു.

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. നിലവിൽ തിരക്കേറിയ നായികായാണ് മഞ്ജു. കൈ നിറയെ അവസരങ്ങളാണ് ഇപ്പോൾ താരത്തിനെ തേടി എത്തിയിരിക്കുന്നത്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മഞ്ജു വാര്യരെ കണ്ടാല്‍ 21 വയസ്സുള്ള മീനാക്ഷിയുടെ അമ്മയാണെന്ന് തോന്നില്ല, മഞ്ജുവിന് പ്രായം പിന്നോട്ടാണ് സഞ്ചരിയ്ക്കുന്നത്. മഞ്ജു ശരിയ്ക്കും മമ്മൂട്ടിയുടെ സഹോദരിയാണോ എന്നൊക്കെയാണ് മഞ്ജു വാര്യരുടെ ഫോട്ടോയ്ക്ക് വരുന്ന കമന്റുകള്‍.

Malayalam News - Manju Warrier Chathurmukham | ക്യൂട്ട് ലുക്കിൽ മഞ്ജു  വാര്യർ; 'ചതുർമുഖം' തിയേറ്ററുകളിലേക്ക് | Manju Warrier is exuding charm and  positivity during Chathurmukham promotions | News18 ...

ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രൊമോഷന് എത്തിയ മഞ്ജുവിന്റെ ഹാഫ് പാവാടയും ഷര്‍ട്ടും ധരിച്ചുള്ള പുതിയ ലുക്കും സോഷ്യൽ മീഡിയയിൽ വൈറലായി. കൂടെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ കുട്ടിത്തം തുളുമ്പുന്ന എക്‌സ്പ്രഷനും ഉണ്ടെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ ഇത്തരം കമന്റുകള്‍ ഒന്നും തനിയ്ക്ക് ഇഷ്ടമല്ല എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. പ്രായത്തിലല്ല കാര്യം, മുഖത്തെ സന്തോഷത്തിലാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

ഷൂട്ടിനിടെ പ്രേതശല്യം ഉണ്ടായി: വെളിപ്പെടുത്തി മഞ്ജു വാരിയർ | Manju Warrier's  Shooting

പ്രായം പിന്നോട്ട് സഞ്ചരിയ്ക്കുന്നു, ചെറുപ്പമായിരിയ്ക്കുന്നു എന്ന് കേള്‍ക്കുന്നത് എനിക്ക് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല. പ്രായമാവുന്നത് സ്വാഭാവികമാണ്. ആരാണെങ്കിലും പ്രായമാവും. സത്യത്തില്‍ പ്രായമാവുന്നു എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. പ്രായമാവുന്നതിനെ സന്തോഷത്തോടെ അനുഭവിയ്ക്കുകയാണ് വേണ്ടത്. ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യം എന്താണെന്ന് വച്ചാല്‍, ചെറുപ്പമോ പ്രായമോ ഒന്നുമല്ല വിഷയം. നിങ്ങള്‍ സന്തോഷത്തോടെയാണോ ഇരിയ്ക്കുന്നത് എന്നത് മാത്രമാണ് കാര്യം. എന്റെ ഫോട്ടോകള്‍ക്ക് ചെറുപ്പമായി എന്ന കമന്റ് വരുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണത്. സന്തോഷമാണ് പ്രധാനം. ചെറുപ്പമാണെങ്കിലും പ്രായമാണെങ്കിലും സന്തോഷിച്ചുകൊണ്ടിരിയ്ക്കുക എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. അതുപോലെ തന്നെ ലേഡി സൂപ്പര്‍ സ്റ്റാർ എന്ന പദവിയോടും മഞ്ജുവിന് താത്പര്യമില്ലത്രെ. ചിരിക്കാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ് താന്‍ എന്നും മഞ്ജു പറയുന്നു. മറ്റുള്ളവരെ ചിരിപ്പിയ്ക്കാനുള്ള കഴിവ് എനിക്ക് ഇല്ലെങ്കിലും, ചിരിയ്ക്കാന്‍ കിട്ടുന്ന ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല എന്നാണ് താരം പറയുന്നത്.

Related posts