മീനാക്ഷിയെ നെഞ്ചോടു ചേർത്ത് മഞ്ജു വാര്യർ!

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിക്ക് മലയാള സിനിമയിൽ വലിയ ഒരു ആരാധകവൃന്ദം ഉണ്ട് . സല്ലാപത്തിലൂടെയാണ് മഞ്ജു വാര്യർ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മഞ്ജു നായികയായി എത്തി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൂപ്പർ താര പദവിയോളം മഞ്ജു വാര്യരുടെ പേരും പറഞ്ഞു തുടങ്ങിയിരുന്നു. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട പറഞ്ഞ നടി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരികെ എത്തി. കൈ നിറയെ ചിത്രമാണ് താരത്തിന് ഇപ്പോൾ.

മലയാള സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ മടങ്ങി വരവ് ആരാധകര്‍ വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. വന്‍ വിജയമായിരുന്നു ചിത്രം. പിന്നീട് പുറത്തെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വന്‍ വിജയം നേടി. ഒടുവിലായി മഞ്ജുവിന്റേതായി പുറത്തെത്തിയ ചിത്രം ചതുര്‍മുഖമാണ്.

Meenakshi Dileep: കാണാൻ മഞ്ജു വാര്യരെപ്പോലെ തന്നെ! എന്നും അച്ഛന്റെ  പൊന്നുമോളായിരിക്കുക! മീനാക്ഷിയുടെ ക്യൂട്ട് ചിത്രം വൈറൽ! - dileep s daughter  meenakshi dileep ...

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. സിനിമ വിശേഷങ്ങളും മറ്റും താരം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മഞ്ജുവിന്റെയും മകള്‍ മീനാക്ഷിയുടെയും ഒരു പഴയ ചിത്രമാണ്. മഞ്ജു വാര്യര്‍ ഫാന്‍സ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. മീനാക്ഷിയുടെ കുട്ടിക്കാലത്ത് ഉള്ള ചിത്രമായിരുന്നു അത്. മകളെ എടുത്ത് മഞ്ജു നില്‍ക്കുന്നതാണ് ചിത്രത്തില്‍. അമ്മയുടെ കഴുത്തില്‍ സ്‌നേഹത്തോടെ ചുറ്റിപ്പിടിച്ചിരിക്കുകയാണ് കുട്ടി മീനാക്ഷി. ചിത്രം ഇതിനോടകം വന്‍ ഹിറ്റായി കഴിഞ്ഞു. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അച്ഛന്‍ ദിലീപിനെ പോലെ തന്നെയുണ്ട് മീനാക്ഷി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ദിലീപ് എവിടെ എന്ന ചോദ്യവുമായും നിരവധി പേര്‍ എത്തുന്നുണ്ട്. താരങ്ങളുടെ വിവാഹമോചനത്തിന് ശേഷം അച്ഛന്‍ ദിലീപിനോടൊപ്പമാണ് മീനാക്ഷി. ചെന്നൈയില്‍ എംബിബിഎസിനു പഠിക്കുകയാണ് താരപുത്രി.

Related posts