ഞാനതൊന്നും വലിയ കാര്യമായി കാണുന്നില്ല! മനസ്സ് തുറന്ന് മഞ്ജു.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും ഇടവേളയെടുത്തെങ്കിലും മടങ്ങിവരവില്‍ തിളങ്ങി നില്‍ക്കുകയാണ് ഇപ്പോൾ താരം. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തെത്തിത്. ചതുര്‍മുഖം എന്ന ചിത്രമാണ് മഞ്ജുവിന്റെതായി ഒടുവില്‍ പുറത്തെത്തിയത്. ഇപ്പോള്‍ പുതിയ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യുന്നതിനെ കുറിച്ച് പറയുകയാണ് മഞ്ജു. പുതിയ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കുന്നത് ബോധപൂര്‍വമായ തീരുമാനമായിരുന്നില്ലെന്നും അറിയാതെ വന്ന് ഭവിക്കുന്നതാണെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു.

Manju warrier: മീനാക്ഷിയെ വെല്ലുന്ന ലുക്കുമായി മഞ്ജു വാര്യർ! മേക്കോവർ  പൊളിച്ചെന്ന് ആരാധകർ! ചിത്രങ്ങൾ വൈറലാവുന്നു! - actress manju warrier s  latest makeover photos ...
ഇനി വരാന്‍ പോകുന്ന സിനിമകള്‍ എടുത്താല്‍ അതിലും പുതിയ ആള്‍ക്കാരാണ്. പുതിയ സംഘങ്ങളും പുതിയ ആശയങ്ങളുമാണ്. അത് നമുക്ക് ഫ്രെഷ്‌നെസ്സ് തരുന്നുണ്ട്. സിനിമയെക്കുറിച്ച് പുതുതായി ചിന്തിക്കുന്ന ആള്‍ക്കാര്‍ എന്നെ വെച്ച് സിനിമകള്‍ ആലോചിക്കുന്നു എന്നത് എനിക്കും പോസിറ്റീവ് സ്‌ട്രെങ്ങ്ത്ത് തരുന്നുണ്ട്. തനിക്ക് കഴിഞ്ഞ തലമുറയുടെയും ഈ തലമുറയുടെയും കൂടെ നില്‍ക്കാന്‍ കഴിഞ്ഞുവെന്ന് ഓര്‍ക്കുമ്പോള്‍ നല്ല സന്തോഷമുണ്ട്.

She looks much younger'; Manju Warrier astonishes with new hairstyle -  CINEMA - CINE NEWS | Kerala Kaumudi Online

ഈയടുത്ത് വന്ന എന്റെയൊരു ഫോട്ടോ കണ്ട് ചെറുപ്പമായിരിക്കുന്നു എന്ന് പലരും പറഞ്ഞെങ്കിലും ഞാനതൊന്നും വലിയ കാര്യമായി കാണുന്നില്ല. അതൊരു വലിയ ക്രെഡിറ്റോ അതാണ് ഏറ്റവും വലിയ നേട്ടമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. പ്രായമാകുന്നത് സ്വാഭാവികമാണ്. അതിനെ വളരെ സ്‌നേഹത്തോടെ ആലിംഗനം ചെയ്യുകയാണ് വേണ്ടത്. പ്രായമാവുന്നതില്‍ എനിക്കും സന്തോഷമേയുള്ളൂ. ചെറുപ്പമായിരിക്കുന്നു എന്നതിലല്ല, സന്തോഷമായിരിക്കുന്നുണ്ടോ എന്നതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ആ ഫോട്ടോയുടെ കാര്യത്തില്‍ വലിയ ചര്‍ച്ച ഉണ്ടായപ്പോഴും എന്റെ ഉള്ളില്‍ വന്ന ചിന്ത അതാണ്. ബാക്കിയെല്ലാം രണ്ടാമത് വരുന്ന കാര്യങ്ങളാണ് എന്നാണ് മഞ്ജു പറയുന്നത്.

Related posts