ടൈം മെഷീൻ കിട്ടിയാൽ അച്ഛനുണ്ടായിരുന്ന സമയത്തേക്ക് തിരിച്ച് പോകും! മനസ്സ് തുറന്ന് മഞ്ജു വാര്യർ!

മഞ്ജു വാര്യർ ഇന്ന് മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജു മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമായി. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് താരം മാറി നിന്നിരുന്നു. ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. സൂപ്പർ താരങ്ങളുടെ നായികയായും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയും രണ്ടാം വരവിലും തിളങ്ങി നിൽക്കുകയാണ് മഞ്ജു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. ആയിഷ ആണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ മഞ്ജു പറഞ്ഞ ഒരു വാക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാലം മുന്നോട്ടും പിന്നോട്ടും പോവുന്ന ടൈം മെഷീൻ കിട്ടിയാൽ എങ്ങോട്ട് പോവുമെന്ന ചോദ്യത്തിന് മഞ്ജു മറുപടി നൽകി. പിറകിലോട്ട് പോവുമെന്നാണ് മഞ്ജു പറഞ്ഞു. നാലഞ്ച് വർഷം പിറകോട്ട് പോവും. വേറൊന്നുമല്ല, അച്ഛനുണ്ടായിരുന്ന സമയത്തേക്ക് തിരിച്ച് പോവാൻ വേണ്ടി ആണ്, മഞ്ജു പറഞ്ഞു. മരിച്ച് പോയ തന്റെ അച്ഛനെ പറ്റി മഞ്ജു മുൻപും സംസാരിച്ചിട്ടുണ്ട്. 2018 ലാണ് മഞ്ജുവിന്റെ പിതാവ് ടിവി മാധവൻ മരണപ്പെടുന്നത്. കാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു നടിയുടെ അച്ഛൻ.

കാൻസർ രോ​ഗികൾക്കായി നിരവധി ചാരിറ്റി വർക്കുകൾ മഞ്ജു ഇപ്പോഴും നടത്തുന്നുണ്ട്. അച്ഛന്റെ വിയർപ്പ് തുള്ളികളാൽ കോർത്തിണക്കിയതാണ് എന്റെ ചിലങ്ക എന്ന് മഞ്ജു മുമ്പൊരിക്കൽ പറഞ്ഞിരുന്നു. മഞ്ജുവിന്റെ അമ്മയും കാൻസർ രോ​ഗത്തെ അതിജീവിച്ചതാണ്. വ്യക്തിപരമായ കാര്യങ്ങളിൽ വളരെ സ്വകാര്യത കാണിക്കുന്ന മഞ്ജു അപൂർവം അവസരങ്ങളിലേ ഇതേക്കുറിച്ചെല്ലാം സംസാരിച്ചിട്ടുള്ളൂ. ആയിഷ എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

Related posts