അയൺ ബോക്‌സ് വച്ച് വീശിയടിച്ചപ്പോൾ തല പൊട്ടി!മഞ്ജു വാര്യർ മനസ്സ് തുറക്കുന്നു!

മഞ്ജു വാര്യര്‍ ഇന്ന് മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജു മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമായി. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് താരം മാറി നിന്നിരുന്നു. ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. സൂപ്പര്‍ താരങ്ങളുടെ നായികയായും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയും രണ്ടാം വരവിലും തിളങ്ങി നില്‍ക്കുകയാണ് മഞ്ജു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

പകരക്കാരില്ലാത്ത താരസാന്നിധ്യമായി മാറിയിരിക്കുകയാണ് മഞ്ജു വാര്യർ. ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കുന്നതിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, സിനിമ ചിത്രീകരണത്തിനടെയുണ്ടായ അപകടത്തെക്കുറിച്ചാണ് തുറന്നു പറച്ചിൽ, വാക്കുകളിങ്ങനെ, അയൺ ബോക്‌സ് വെച്ച് തലയിൽ അടിക്കുന്ന സീനായിരുന്നു ചിത്രീകരിക്കുന്നത്. അയൺ ബോക്‌സ് ഡമ്മിയായിരുന്നുവെങ്കിലും അതിൽ സെറ്റ് ചെയ്ത വയറും മറ്റ് കാര്യങ്ങളും ഒറിജിനലായിരുന്നു. അതുവെച്ച് എതിരെ നിന്നയാൾ വീശിയടിച്ചപ്പോൾ തല പൊട്ടുകയായിരുന്നു.

എല്ലാ സാധനങ്ങളും കൂടെ തലക്ക് വന്ന് ഇടിച്ചപ്പോഴാണ് തല പൊട്ടിയത്. പെട്ടെന്ന് തന്നെ എല്ലാവരും ചേർന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂന്ന് സ്റ്റിച്ച് ഇടേണ്ടി വന്നിരുന്നു. അത് മാത്രമല്ല വേറെയും പരിക്കുകൾ പറ്റിയിട്ടുണ്ട്. അതിന്റെ പാടുകൾ ഇപ്പോഴും കൈയ്യിലൊക്കെയുണ്ട്

Related posts