മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് മടങ്ങി എത്തിയപ്പോള്‍ മലയാളികള്‍ക്ക് നടിയോടുള്ള പ്രിയം കൂടിയിട്ടേ ഉള്ളു. മടങ്ങിവരവിലും താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് മഞ്ജു സിനിമയില്‍ നിന്നും വിട്ടു നിന്നത്. പിന്നീട് ഗംഭീരമടങ്ങിവരവാണ് നടി നടത്തിയത്. ഇപ്പോള്‍ മലയാള സിനിമയില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് മഞ്ജു.
സിനിമ എന്നത് പുരുഷന്മാരുടെ കലയാണ് എന്നൊരു പൊതുധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സിനിമയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കുകയാണ് എന്നും മഞ്ജു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പ്രയോഗം സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന്റെ തെളിവാണ്. അങ്ങനെ വിളിക്കുന്നത് പലര്‍ക്കും ഒരു പ്രചോദനമാണെന്നും അതില്‍ അഭിമാനം ഉണ്ടെന്നും മഞ്ജു പറയുന്നു.
അതേസമയം, ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍. ആര്‍. മാധവന്‍ നായകനാകുന്ന ചിത്രം നവാഗതനായ കല്‍പേഷ് ആണ് സംവിധാനം ചെയ്യുന്നത്. ചതുര്‍മുഖം, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍.