മഞ്ജു വാര്യര്‍ ഇന്ന് മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജു മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമായി. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് താരം മാറി നിന്നിരുന്നു. ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. സൂപ്പര്‍ താരങ്ങളുടെ നായികയായും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയും രണ്ടാം വരവിലും തിളങ്ങി നില്‍ക്കുകയാണ് മഞ്ജു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
പകരക്കാരില്ലാത്ത താരസാന്നിധ്യമായി മാറിയിരിക്കുകയാണ് മഞ്ജു വാര്യർ. ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പറയുകയാണ് മഞ്ജു. ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് തുറന്നു പറച്ചിൽ. ഓണത്തോട് അനുബന്ധിച്ചു സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് മഞ്ജു അഥിതി ആയി എത്തുന്നത്. എപ്പിസോഡിന്റെ പ്രൊമോയിൽ മഞ്ജു തനിക്ക് ഉണ്ടായ നഷ്ടം അത് അങ്ങനെ തന്നെയുണ്ടാകും എന്നാണ് പറയുന്നത്.
ദുഖകരമായ സഹചര്യങ്ങൾ പ്രതിസന്ധികൾ എന്നിവ വരുമ്പോൾ കരുത്തോടെ നേരിടണമെന്ന് മഞ്ജു തന്നെ പഠിപ്പിക്കുകയാണോ എന്ന ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്. എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു’ മഞ്ജു പറഞ്ഞു. ഉത്രാട ദിനത്തിലാണ് എപ്പിസോഡ് സംപ്രേഷണം ചെയ്യുക. മഞ്ജുവിന്റെ വാക്കുകൾ എന്തിനെ കുറിച്ചാണെന്ന് അപ്പോൾ മാത്രമേ വ്യക്തമാവൂ.