നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള മനുഷ്യനെയാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ ഇങ്ങനെ ചെയ്യൂ! മഞ്ജു വാര്യർ പറയുന്നു!

മഞ്ജു വാര്യര്‍ ഇന്ന് മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജു മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമായി. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് താരം മാറി നിന്നിരുന്നു. ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. സൂപ്പര്‍ താരങ്ങളുടെ നായികയായും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയും രണ്ടാം വരവിലും തിളങ്ങി നില്‍ക്കുകയാണ് മഞ്ജു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ഇപ്പോഴിത താരം പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള മനുഷ്യനെയാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ കണ്ണാടിയിലേക്ക് നോക്കൂ എന്ന തലക്കെട്ടോടെ മഞ്ജു വാര്യർ പങ്കിട്ട ചിത്രങ്ങൾ വൈറലായി മാറിയിരിക്കുന്നത്. ജീൻസും ടീഷർട്ടും ധരിച്ച് നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ചിത്രം പങ്കുവെച്ച് മണിക്കൂറൂകൾക്കുള്ളിൽ തന്നെ നിരവധി പേരാണ് ലൈക്ക് ചെയ്തത്.

മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ ആണ് മഞ്ജുവിന്റെ വരാനിരിക്കുന്ന ചിത്രം. കോമഡിയും ആക്ഷനും എല്ലാം ഉൾപ്പെടുന്ന ഒരു പക്കാ എന്റർടൈനർ സൈ-ഫൈ ചിത്രമായിരിക്കും ജാക്ക് എൻ ജിൽ എന്നാണ് സിനിമയുടെ ട്രെയിലർ വ്യക്തമാക്കുന്നത്. ജയസൂര്യ നായകനാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുണങ്ങുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. മഞ്ജു വാര്യർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന അമ്രികി പണ്ഡിറ്റ് എന്ന ചിത്രവും പുരോഗമിക്കുകയാണ്. നവാഗതനായ കൽപേഷ് സംവിധാനം ചെയ്യുന്ന സിനിമയിൽ മാധവനാണ് നായകൻ. ഭോപ്പാലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇപ്പോൾ സൗബിനൊപ്പം മഞ്ജു കേന്ദ്രകഥാപാത്രമാകുന്ന വെള്ളരിപട്ടണത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് താരം.

Related posts