മഞ്ജുവിന്റെ പ്രായം റിവേഴ്‌സ് ഗിയറിൽ ആണോ എന്ന് ആരാധകർ! വൈറലായി മഞ്ജുവിന്റെ ചിത്രങ്ങൾ!

മഞ്ജു വാര്യർ ദുബായിലെ ഇന്ത്യൻ കോഫി ഹൗസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിന് കുറച്ച് വ്യത്യസ്തമായ ലുക്കിലാണ് മഞ്ജു വാര്യർ എത്തിയത്. പോണിടെയിൽ മുടി കെട്ടി എത്തിയ പ്രിയതാരം ആരാധകരോട് കുശലം പറയുകയും അവർക്കൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ചെയ്തു. മഞ്ജു വാര്യരെ കാണാനും വിശേഷങ്ങൾ അറിയാനും നൂറുകണക്കിന് ആളുകളാണ് എത്തിയത്. എല്ലാവരോടും ചിരിച്ച് വളരെ സൗഹാർദപരമായ ഇടപെടൽ ആയിരുന്നു താരത്തിന്റേത്. മഞ്ജുവിന്റെ ദുബായിൽ നിന്നുള്ള ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫാൻ പേജുകളും ആരാധകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും. ‘മമ്മുട്ടിയെ ചലഞ്ച് ചെയ്യുകയാണോ?’, ‘സുപ്പർ ലുക്ക്, ഹൃദയശുദ്ധി മുഖത്തു കാണാം’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം. ഏതായാലും ആ തിരിച്ചുവരവ് വെറുതെയായില്ല.മികച്ച ഒരുപിടി കഥാപാത്രങ്ങൾക്ക് വെള്ളിത്തരയിൽ ജീവനേകി തന്റെ ജൈത്രയാത്ര തുടരുകയാണ്.നിരുപമ രാജീവിലൂടെയുള്ള തിരിച്ചുവരവിന് ഗംഭീര സ്വീകരണമാണ് മലയാളികൾ നൽകിയത്. മഞ്ജുവിനൊപ്പം തന്നെ സഹോദരനായ മധു വാര്യരും സിനിമയിൽ സജീവമാണ്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചതുർമുഖമാണ് അവസാനമായി പുറത്തിറങ്ങിയത്. നിരവധി ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്.

ജയസൂര്യ നായകനാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുണങ്ങുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.മഞ്ജു വാര്യർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രവും പുരോഗമിക്കുകയാണ്. നവാഗതനായ കൽപേഷ് സംവിധാനം ചെയ്യുന്ന സിനിമയിൽ മാധവനാണ് നായകൻ. ഭോപ്പാലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Related posts