ചരിത്ര നേട്ടം സ്വന്തമാക്കി മഞ്ജു വാര്യർ! കയ്യടിച്ചു ആരാധകരും!

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡുകളിൽ ഒന്നായ സൗത്ത് ഇന്ത്യൻ ഇന്റർനാഷ്ണൽ മൂവി അവാർഡ്സിൽ തമിഴിലെയും മലയാളത്തിലെയും മികച്ച നടിക്കുള്ള പുരസ്കാരം നേടി മഞ്ജു വാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള അവാർഡ് നേടി ചരിത്രം കുറിച്ചിരിക്കുകയാണ് മഞ്ജു.

പ്രതിപൂവൻ കോഴി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് മലയാളത്തിലേക്ക് മഞ്ജു പുരസ്കാരം കൊണ്ടുവന്നത്. ആദ്യ തമിഴ് ചിത്രമായ അസുരനിലെ പച്ചിയമ്മാൾ എന്ന കഥാപാത്രമാണ് മഞ്ജുവിന് തമിഴിൽ പുരസ്കാരം നേടിക്കൊടുത്തത്. അതേ ചിത്രത്തിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനാക്കി.


മലയാളത്തിലെ മികച്ച നടനുള്ള പുരസ്കാരം മോഹൻലാലിനാണ്. ലൂസിഫറിലെ അഭിനയത്തിനാണ് മോഹൻലാലിന് പുരസ്കാരം.

Related posts