മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ! വ്യത്യസ്തമായ ആശംസ നേർന്ന് അനുശ്രീ!

മഞ്ജു വാര്യര്‍ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായിട്ടാണ് താരം അറിയപ്പെടുന്നത്. നടൻ ദിലീപുമായുള്ള വിവാഹ ശേഷം താരം സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം താരം ശക്തമായ തിരിച്ചുവരവ് നടത്തി. ഇപ്പോൾ താരം വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് താരം തന്റെ നാല്‍പ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

മഞ്ജു വാര്യര്‍ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളുമായാണ് അനുശ്രീ ആശംസ അറിയിച്ചത്. മഞ്ജു വാര്യര്‍ അഭിനയിച്ച പ്രണയവര്‍ണങ്ങള്‍ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയാണ് അനുശ്രീ ആശംസകള്‍ നേരുന്നത്. ‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി.. കാവലം പൈങ്കിളി വായോ. എന്ന വരികളാണ് അനുശ്രീ എഴുതിയിരിക്കുന്നത്. കൂടെ മഞ്ജു വാര്യര്‍ക്ക് ഒപ്പമുള്ള ഫോട്ടോയും അനുശ്രീ പങ്കുവെച്ചിരുന്നു. ഒട്ടേറെ പേരാണ് മഞ്ജു വാര്യര്‍ക്ക് ആശംസകളുമായി എത്തുന്നത്. നിരവധി താരങ്ങള്‍ അടക്കമുള്ളവര്‍ മഞ്ജു വാര്യരുടെ ഫോടോ ഷെയര്‍ ചെയ്തിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ നടിയും നിര്‍മാതാവുമായ മഞ്ജു വാര്യര്‍ 1995ല്‍ തന്റെ 17-ാം വയസില്‍ മോഹന്റെ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഇതുവരെ 40 ഓളം സിനിമകളില്‍ അഭിനയിച്ചു. ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, 7 ഫിലിംഫെയര്‍ അവാര്‍ഡ് എന്നിവയുള്‍പെടെ നിരവധി അവാര്‍ഡുകള്‍ മഞ്ജു വാര്യര്‍ നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ തുടര്‍ച്ചയായി 4 തവണ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ഏക മലയാളി നടി എന്ന റെകോര്‍ഡും മൊത്തത്തില്‍ 7 തവണ എന്ന റെകോര്‍ഡും മഞ്ജുവിന് സ്വന്തമാണ്.

Related posts