ഉച്ച സമയം ആയത് കൊണ്ട് ഒരുപാട് ചോര വന്നു, വെള്ള ഷർട്ടിലൂടെ ചോരയൊഴുകി! തന്റെ ജീവിതത്തിൽ സംഭവിച്ച ആ അപകടത്തെ കുറിച്ച് മഞ്ജു വാര്യർ!

മഞ്ജു വാര്യര്‍ ഇന്ന് മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജു മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമായി. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് താരം മാറി നിന്നിരുന്നു. ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. സൂപ്പര്‍ താരങ്ങളുടെ നായികയായും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയും രണ്ടാം വരവിലും തിളങ്ങി നില്‍ക്കുകയാണ് മഞ്ജു. ഇപ്പോള്‍ തന്റെ നെറ്റിയിലുള്ള മായാത്ത പാടിനെ കുറിച്ച് പറയുകയാണ് നടി. സ്‌കൂളില്‍ വെച്ചുണ്ടായ സംഭവത്തെ കുറിച്ചാണ് മഞ്ജു വാര്യര്‍ മനസു തുറന്നത്.

അച്ഛന് നാഗര്‍കോവില്‍ ജോലിയുള്ള കാലത്ത് താന്‍ മാത്രമായെരു ക്ലാസിലെ ഒരേയൊരു മലയാളി കുട്ടി. എല്‍കെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയം. ക്ലാസ് മുറികള്‍ വീടുകളിലെ പോലെ ഫുള്‍ ക്ലോസ്ഡ് ആണ്. തന്റെ ക്ലാസിന് മാത്രം രണ്ടു വാതിലുകള്‍ ഉണ്ടായിരുന്നു. ഒന്ന് അപ്പുറത്തെ ക്ലാസിലേക്ക് കയറാവുന്നതാണ്. ഒരു ദിവസം നോക്കുമ്പോള്‍ ആ വാതിലില്‍ ഒരു ചെറിയ തുള കണ്ടു. എന്നാല്‍ അതെന്താണെന്ന് ഒന്ന് അറിയണമല്ലോ എന്ന് കരുതി വാതിലിനോട് ചേര്‍ത്ത് കണ്ണ് വച്ചു നോക്കി.


എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡില്‍ നിന്നും ആരോ വാതില്‍ തള്ളി തുറന്നു. വാതില്‍പ്പാളി വന്ന് അടിച്ചത് നേരെ തന്റെ നെറ്റിയില്‍. വെള്ള ഷര്‍ട്ടില്‍ ചോരയൊഴുകുന്നു. ഏകദേശം ഉച്ച സമയമായത് കൊണ്ട് നന്നായി തന്നെ ചോര വന്നു. അപ്പോഴേക്കും ടീച്ചര്‍മാരൊക്കെ ഓടി വന്നു. ആരോ അമ്മയെ വിളിച്ചു, അങ്ങനെ നേരെ ആശുപത്രിയില്‍ പോയി തുന്നിക്കെട്ടി. ആ പാടാണ് കാലമിത്ര കഴിഞ്ഞിട്ടും നെറ്റിയില്‍ ഉള്ളത്. എത്ര ഒരുങ്ങിയാലും, മായാത്ത മുദ്ര. അത് തന്റെ സ്‌കൂള്‍ കാലത്തിന്റെ തുടക്കം സമ്മാനിച്ചത്.

Related posts