മഞ്ജു വാര്യർ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് . അതുകൊണ്ട് തന്നെ മഞ്ജുവിനെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മലയാളികൾ കാണുന്നത്. മഞ്ജുവിനെ ഇഷ്ടപ്പെടുന്നവർ മഞ്ജുവിന്റെ അമ്മ ഗിരിജയേയും അവരുടെ വീട്ടിലെ ഒരു അംഗമായി കരുതുന്നു. മഞ്ജു വാര്യർ ഒരുപാട് തവണ തന്റെ അമ്മയോടുള്ള സ്നേഹവും ആദരവും പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോൾ മഞ്ജു വാര്യർ ‘അമ്മ ഗിരിജ കഥകളി അവതരിപ്പിച്ചതിനെ അഭിനന്ദികുകയാണ്.മഞ്ജു ‘അമ്മ ഗിരിജയുടെ ഫോട്ടോയും ഷെയർ ചെയ്തിട്ടുണ്ട്. എന്റെ സൂപ്പർ സ്റ്റാർ വീണ്ടും കഴിവ് തെളിയിച്ചു എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. വീണ്ടും കഴിവ് തെളിയിച്ചിരിക്കുകയാണ് എന്റെ സൂപ്പർ സ്റ്റാർ. എല്ലാവർക്കും എല്ലായിപ്പോഴും പ്രചോദനം ആയതിന് നന്ദി. കഴിഞ്ഞ രണ്ട് വർഷമായി എന്റെ അമ്മ കലാനിലയം ഗോപി ആശാന്റെ കീഴിൽ കഥകളി അഭ്യസിക്കുകയായിരുന്നു. ഏറ്റവും പ്രഗത്ഭരായ, സർവതോഭദ്രം കേന്ദ്രത്തിലെ കലാകാരന്മാരുടെ സാന്നിധ്യത്തിലാണ് കഥകളി അവതരിപ്പിച്ചത്.
ഗിരിജയുടെ ചെറുപ്പകാലത്തെ സ്വപ്നം ആയിരുന്നു കഥകളി പഠിക്കുക എന്നത്. ആ സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ മകൾ മഞ്ജു വാര്യരും വേദിയിൽ അതിന് സാക്ഷിയായി ഉണ്ടായിരുന്നു. ഗിരിജ കല്യാണ സൗഗന്ധികത്തിലെ പഞ്ചാലിയെയാണ് അവതരിപ്പിച്ചത്. പെരുവനം ക്ഷേത്രത്തിൽ ആയിരുന്നു ഗിരിജയുടെ അരങ്ങേറ്റം.