മഞ്ജു വിജേഷ് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. കുടുംബവിളക്ക് പരമ്പരയിലെ മല്ലിക എന്ന കഥാപാത്രത്തിലൂടെയാണ് താരം ഇന്ന് പ്രേക്ഷകർക്ക് ഏറെ സുപരിചിതയാക്കുന്നത്. നിരവധി കോമഡി ഷോകളിലും സീരിയലുകളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പ്രണയകാലത്തെക്കുറിച്ച് പറയുകയാണ് മഞ്ജു. ഗായകൻ എംജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. വാക്കുകളിങ്ങനെ, ഒരിക്കൽ ഞാനൊരു സ്റ്റേജ് പരിപാടിയ്ക്ക് പോയി തിരികെ വരികയാണ്. രാത്രി പന്ത്രണ്ട് മണിയൊക്കെ ആയി കാണും. അന്നേരമുണ്ട് ഒരു കോൾ വരുന്നു. ഞാൻ ആയിടയ്ക്കാണ് ആദ്യമായി ഒരു മൊബൈൽ ഫോണൊക്കെ വാങ്ങിക്കുന്നത് തന്നെ. ഫോൺ എടുത്തതോടെ മഞ്ജുവല്ല, നിങ്ങളൊരു ആർട്ടിസ്റ്റ് അല്ലേ എന്നൊക്കെ ചോദിച്ചു. ഞാൻ അതേന്ന് പറഞ്ഞ് വെച്ചു. പിന്നെയിത് സ്ഥിരമായി.
വിജീഷിന്റെ വിളി നിരന്തരമായതോടെ ഞാൻ നിങ്ങളാരാണ് വിളിക്കുന്നതെന്ന് ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ല. ഒടുവിൽ നമ്പറ് വെച്ച് ആളെ കണ്ടുപിടിച്ചു. ആവശ്യമില്ലാതെ രാത്രിയിൽ വിളിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. ഫോണിൽ കൂടി ആളുടെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. പിന്നീട് എന്റെ പ്രോഗ്രാമുകളൊക്കെ കണ്ട് നല്ലതാണെന്ന് പറഞ്ഞ് വിളിക്കാൻ. അങ്ങനെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു.