ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനെല്ലാം കാരണം എന്റെ അച്ഛനാണ്! ഹൃദയസ്പർശിയായ വാക്കുകളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട മല്ലിക!

മഞ്ജു വിജേഷ് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. കുടുംബവിളക്ക് പരമ്പരയിലെ മല്ലിക എന്ന കഥാപാത്രത്തിലൂടെയാണ് താരം ഇന്ന് പ്രേക്ഷകർക്ക് ഏറെ സുപരിചിതയാക്കുന്നത്. നിരവധി കോമഡി ഷോകളിലും സീരിയലുകളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന ഷോയിൽ എത്തിയപ്പോൾ മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ. താൻ ആറാം വയസ്സിൽ പഠിയ്ക്കുമ്പോഴാണ് അച്ഛൻ മരണപ്പെട്ടത്. പക്ഷെ ഇപ്പോൾ ഓർക്കുമ്പോഴും സങ്കടം വരും. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനെല്ലാം കാരണം എന്റെ അച്ഛനാണ്. എല്ലാ പരിപാടിയ്ക്കും തോളിലിരുത്തി കൊണ്ടു പോയി, എല്ലാത്തിനും ചേർക്കുമായിരുന്നു. ഡാൻസിന് ചേർത്തത് എല്ലാം അച്ഛനാണ്. എന്റെ ഓരോ പ്രോഗ്രാം കഴിയുമ്പോഴും ഏറ്റവും അധികം സന്തോഷിയ്ക്കുന്നത് അച്ഛനായിരുന്നു. കോർപറേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു അച്ഛൻ.

അച്ഛന് ബ്രെയിൻ ട്യൂമർ ആയിരുന്നു. അസുഖം ഉണ്ട് എന്ന് അറിഞ്ഞപ്പോൾ പിന്നെ അച്ഛൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ആരെയും വിഷമിപ്പിക്കേണ്ട എന്ന് അച്ഛൻ കരുതിക്കാണും. മഞ്ജുവിന്റെ നാട്ടിൽ ചെന്ന് ഇറങ്ങുമ്പോൾ ഇപ്പോൾ തന്നോടും ആളുകൾക്ക് ഭയങ്കര ബഹുമാനമാണ് എന്ന് വിജീഷ് പറഞ്ഞു. മണിയുടെ ആഗ്രഹം പോലെ തന്നെ അവളെ എല്ലാ പരിപാടിയ്ക്കും കൊണ്ടു പോകുന്ന നല്ല ഒരു മരുമകനെ തന്നെ കിട്ടിയല്ലോ എന്ന് പറയും. അത് വലിയ സന്തോഷം തരും എന്നാണ് വിജീഷ് പറയുന്നത്.

Related posts