അതിന്റെ പേരിൽ ഡൈവോഴ്സ് വരെ നടക്കേണ്ടതായിരുന്നു. മനസ്സ് തുറന്ന് മഞ്ജു പിള്ള!

മഞ്ജു പിള്ള മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരമാണ്‌. അടുത്തിടെ ഏറെ ശ്രദ്ധേയമായിട്ടുള്ളത് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലിലെ മഞ്ജുവിന്‍റെ മോഹനവല്ലി എന്ന കഥാപാത്രമാണ്‌‌. തന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്‌. മഞ്ജു പിള്ള കൂടുതലും ഹാസ്യ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ് പ്രേക്ഷകപ്രീതി നേടിയത്.‌ താരമിപ്പോൾ ഭര്‍ത്താവ്‌ സുജിത്‌ വാസുദേവിനും മകള്‍ക്കുമൊപ്പം സന്തോഷത്തോടെ
ജീവിക്കുകയാണ്‌. പൃഥ്വിരാജിന്റെ ജെയിംസ്‌ ആന്‍ഡ്‌ ആലീസ്‌ എന്ന സിനിമയിലേതുപോലെയായിരുന്നു തങ്ങളുടെ ജീവിതത്തില്‍ നടന്ന കാര്യം എന്ന് മഞ്ജു പറയുന്നു.

ഒരിക്കലും അഡ്ജസ്റ്റ്‌ ചെയ്യാന്‍ പറ്റാത്തവരായിരിക്കും ഭാര്യയും ഭര്‍ത്താവുമായി വരിക. അവിടെ ഒരു അഡ്ജസ്റ്മെന്റിൽ പോവുകയാണ്‌ വേണ്ടത്‌. ഞാന്‍ ഒരുവിധം അഡ്ജസ്റ്റ് ചെയ്താണ് പോവുന്നത്‌. സുജിത്തും അങ്ങനെ തന്നെയാണെന്നാണ്‌ എന്റെ വിശ്വാസം. ഒരു ദിവസം പുള്ളി ബൈക്ക്‌ എടുത്ത്‌ പോയപ്പോള്‍ മോളെ വിളിക്കാനാണെന്ന്‌ ഞാന്‍ കരുതി. പക്ഷേ വേറെ വഴിക്ക്‌ പോയതായിരുന്നു. ഞാനത്‌ അറിഞ്ഞുമില്ല. അടുക്കളയില്‍ ജോലി ചെയ്യുമ്പോഴാണ്‌ മുകളില്‍ നിന്ന്‌ വിളിച്ച്‌ എടീ ഞാനിറങ്ങുവാന്ന്‌ അദ്ദേഹം പറഞ്ഞത്‌. അപ്പോള്‍ വേഗം വരണേ, സ്കൂളില്‍ പോവാന്‍ സമയമായെന്ന് ഞാനും പറഞ്ഞു. പക്ഷേ പുള്ളി ഏതോ മീറ്റിങ്ങിന്‌ പോയി ഫോണും സൈലന്റ്‌ ആക്കി വെച്ചു. പുള്ളിയെ വിളിചിട്ടും കിട്ടുന്നില്ല. മോള്‍ സ്‌കൂളില്‍ നിന്നും വീട്ടിലും എത്തിയില്ല. കുറച്ച്‌ കഴിഞ്ഞ്‌ അവിടെയുള്ള ആരോ കുഞ്ഞിനെ വീട്ടിലെത്തിച്ചു.

അന്നവള്‍ കുഞ്ഞാണ്‌. ഇന്നത്തെ കാലമല്ലേ, എന്റെ ഭാഗ്യം കൊണ്ടാണ്‌ അവളെ തിരിച്ച്‌ കിട്ടിയത്‌. അന്ന്‌ ഒരു ഡിവോഴ്സ് നടക്കേണ്ടതായിരുന്നു. ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പില്‍ വന്നതാണെങ്കിലും കരച്ചിലും ബഹളവുമൊക്കെയായി പോയി. കാരണം മോള്‍ പോയി കഴിഞ്ഞാല്‍ പിന്നെ ജീവിച്ച്‌ ഇരിക്കണ്ട. അവളെയും കൊണ്ട്‌ വന്ന കക്ഷിയോട എനിക്കൊരു താങ്ക്‌സ്‌ പറയാന്‍ പോലും പറ്റിയില്ല. ഏറ്റവും കൂടുതല്‍ ഞാന്‍ പേടിച്ച നിമിഷമാണത്‌. അതേ സംഭവം ജെയിംസ്‌ ആന്‍ഡ്‌ ആലീസിലും ഉണ്ട് എന്നും മഞ്ജു പറഞ്ഞു.

Related posts