മോളേ നോക്കേണ്ടത് കൊണ്ട് രാവിലെ പോയിട്ട് വൈകുന്നേരം വീട്ടിലേക്ക് തിരിച്ച് വരാൻ പാകത്തിലുള്ള വർക്കുകൾ മാത്രമേ ചെയ്തിരുന്നുള്ളു! മനസ്സ് തുറന്ന് മഞ്ജു പിള്ള!

മഞ്ജു പിള്ള മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. സോഷ്യൽ മീഡിയകളിലും നടി ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഹോം എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മഞ്ജു മാറി. ഫാമിലിയാണ് മഞ്ജുവിന്റതായി അടുത്ത് പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ സിനിമയിൽ നിന്നും മാറി നിന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് മഞ്ജു.

സിനിമയിൽ നിന്നും മാറി സീരിയലുകളിൽ അഭിനയിക്കുമ്പോഴാണ് സുജിത്തുമായിട്ടുള്ള വിവാഹം. കുഞ്ഞുണ്ടായപ്പോൾ സീരിയൽ അഭിനയവും നിർത്തി.അതിന് ശേഷം ചില കുടുംബചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ തുടങ്ങിയ സിറ്റ് കോമുകളിലും അഭിനയിച്ചു. ഓരോ എപ്പിസോഡുകളിലും ഓരോ കഥകളായിരിക്കും. അവിടെ നമുക്ക് പെർഫോം ചെയ്യാൻ അവസരമുണ്ട്. പിന്നെ മോളേ നോക്കേണ്ടത് കൊണ്ട് തിരുവനന്തപുരം വിട്ട് മറ്റെവിടേക്കും പോവണ്ടെന്ന് തീരുമാനിച്ചു. അപ്പോഴൊക്കെ സുജിത്തും തിരക്കിലായിരുന്നു. രാവിലെ പോയിട്ട് വൈകുന്നേരം വീട്ടിലേക്ക് തിരിച്ച് വരാൻ പാകത്തിലുള്ള വർക്കുകൾ മാത്രമേ അന്നൊക്കെ ചെയ്തിരുന്നുള്ളു.

ഒരു സമയം ഒരു വർക്ക് മാത്രമേ ഞാനേറ്റെടുക്കാറുള്ളു. തട്ടീം മുട്ടീം ചെയ്യുമ്പോഴെക്കും മോളും വലുതായി. അപ്പോൾ എറണാകുളത്തേക്ക് താമസിക്കേണ്ടി വന്നു. സുജിത്തും സിനിമയിൽ തിരക്കിലായി. അങ്ങനെ കൊച്ചിയിൽ ഞങ്ങൾ സെറ്റിലായി. പിന്നീട് ഹോം എന്ന സിനിമ എന്നെ മലയാള സിനിമയിലേക്ക് തിരിച്ച് കൊണ്ട് വന്നു. ആ സിനിമ എന്റെ ഭാഗ്യമാണ്. അങ്ങനൊരു സിനിമ എനിക്ക് കൊണ്ട് വന്ന ആ ടീമിനോട് ഏറെ കടപ്പെട്ടിരിക്കുകയാണ്. പൊടിചേച്ചി (ഉർവശി) ചെയ്യേണ്ട കഥാപാത്രമായിരുന്നു ഹോമിൽ ഞാൻ ചെയ്ത കുട്ടിയമ്മ എന്നാണ് കേട്ടിട്ടുള്ളത്. എല്ലാം ഓരോ നിമിത്തമാണ്. ഓരോ അരിമണിയിലും നമ്മുടെയൊക്കെ പേര് എഴുതി വെച്ചിട്ടുണ്ടാവുമെന്ന് പറയാറില്ലേ, അങ്ങനെയാണ്.

Related posts