മഞ്ജു പിള്ള മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. ഹോം എന്ന ചിത്രമാണ് മഞ്ജുവിന്റേതായി ഒടുവില്‍ പുറത്തെത്തിയത്. ചിത്രത്തില്‍ മഞ്ജു അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ചിത്രത്തിൽ മഞ്ജുവിന്റെ മേക്കോവറും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ശരീരഭാരം കുറച്ചുള്ള തന്റെ പുതിയ മേക്കോവറിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോൾ. ശരീരഭാരം തന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്നും താരം പറയുന്നു.
മഞ്ജു പിള്ളയുടെ വാക്കുകള്‍ ഇങ്ങനെ, ശരീരഭാരം എന്റെ ആത്മവിശ്വാസത്തെ തെല്ലും ബാധിച്ചിട്ടില്ല. അതുപോലെ തന്നെ വണ്ണത്തിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന ബോഡി ഷെയ്മിങ്ങുകളൊന്നും തന്നെ ബാധിച്ചിട്ടില്ല. നല്ലത് പോലെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ പെട്ടെന്ന് വണ്ണം വയ്ക്കുമായിരുന്നു. പട്ടിണി കിടന്ന് മെലിയാനോ വ്യായാമം ചെയ്യാനൊന്നും സാധിക്കില്ല. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ പാകമാകാതെ വന്നപ്പോഴാണ് വണ്ണം കുറയ്ക്കാമെന്ന് കരുതിയത്. എന്റെ അടുത്ത സുഹൃത്തും ഡയറ്റീഷ്യയുമായ ലക്ഷ്മി മനീഷ് ആണ് തന്നെ അതിന് സഹായിക്കുന്നത്. നേരത്തെ തന്നെ ലക്ഷമി വണ്ണം കുറയ്ക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നു. എങ്കിലും അതിന് ചെവി കൊടുത്തിരുന്നില്ല. പിന്നീട് എനിക്ക് തന്നെ തോന്നിയപ്പോഴാണ് ലക്ഷ്മിയോട് കാര്യം പറയുന്നത്. ശസ്ത്രീയമായി മെലിയുന്ന രീതിയായിരുന്നില്ല ലക്ഷ്മിയുടേത്.
ആവശ്യമുള്ളത് മാത്രം കഴിച്ച് ആരോഗ്യകരമായ ജീവിതശൈലിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു ആദ്യം ചെയ്തത്. ആദ്യ ഘട്ടത്തില്‍ എട്ട് കിലോയോളം ഭാരം കുറഞ്ഞു. പിന്നീട് ഡയറ്റില്‍ മാറ്റം വരുത്തി. കുറച്ച് കൂടി മുന്നോട്ട് പേയപ്പോള്‍ എട്ട് കിലോയോളം കുറഞ്ഞു. എന്റെ ഉയരവും പ്രായവും എല്ലാംപരിഗണിക്കുമ്പോള്‍ വേണ്ടത്ര തൂക്കത്തിലെത്തിയപ്പോള്‍ അവിടെ നിന്ന് പിന്നെ കുറച്ചില്ല. ഇപ്പോള്‍ അത് മെയിന്റെയിന്‍ ചെയ്തു കൊണ്ടു പോകുന്നു.
സിനിമയില്‍ പറ്റാവുന്നത്രയും കാലം അഭിനയിക്കണമെന്നാണ തന്റെ ആഗ്രഹം. തന്നെ മോഹിപ്പിച്ച കഥാപാത്രങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയുന്നത് അത്ര എളുപ്പമല്ല. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ തനിക്ക് ചെയ്യാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്. തനിക്ക് ലഭിച്ച അവസരങ്ങള്‍ മുഴുവനായി ഉപയോഗപ്പെടുത്തിയിരുന്നില്ല. വളരെ കുറച്ച് വര്‍ക്കുകള്‍ മാത്രമേ ഏറ്റെടുക്കാന്‍ സാധിക്കാറിള്ളൂ. അതില്‍ സന്തോഷവതിയാണ്. ഹോമിന് ശേഷം അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെ തേടി എത്തിയിരുന്നു. എന്നാല്‍ ആവര്‍ത്തനമായത് കൊണ്ട് അതില്‍ പലതും വേണ്ടെന്ന് വെച്ചു. നിലവില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. ഹോം സിക്‌നെസ്സുള്ള വ്യക്തിയായത് കൊണ്ട് ഷൂട്ടിങ്ങിന്റെ പേരില്‍ അധികം വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല.