പലപ്പോഴും സുനിച്ചന് പോലും അത് ബുദ്ധിമുട്ടായിരുന്നു! ശ്രദ്ധനേടി മഞ്ജുവിന്റെ വാക്കുകൾ!

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. ബിഗ് സ്‌ക്രീനിലേത് പോലെ മിനിസ്ക്രീനിലും താരം തിളങ്ങിയിരുന്നു.


ഇപ്പോള്‍ തന്റെ വലിയൊരു സ്വപ്നമായിരുന്ന വീട് സ്വന്തമാക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. ഈ വര്‍ഷം തന്നെ പാലുകാച്ചല്‍ ഉണ്ടാവും എന്നും താരം പറഞ്ഞു. തന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത് വെറുതെ അല്ല ഒരു ഭാര്യയാണ്. വിവാഹശേഷം പെട്ടെന്ന് താന്‍ ഡിപ്പെന്റഡായി പോവുകയായിരുന്നു. എല്ലാത്തിനും സുനിച്ചന്‍ കൂടെ വേണം , പലപ്പോഴും സുനിച്ചന് പോലും അത് ബുദ്ധിമുട്ടായിരുന്നു , പെട്ടെന്ന് കരയുമായിരുന്നു അപ്പോള്‍ ഞാന്‍.

വലിയൊരു സാമ്പത്തിക ബാധിത വന്നപ്പോള്‍ സുനിച്ചന്‍ കൂടെയില്ലെങ്കില്‍ മോനെ എങ്ങനെ വളര്‍ത്തും എന്നോര്‍ത്ത് ടെന്‍ഷന്‍ അടിച്ചിരുന്നു ഞാന്‍. കുറച്ചുകാലം കോള്‍ സെന്ററില്‍ ജോലി ചെയ്തു. ഇതിനിടെ സ്‌കൂളില്‍ പഠിപ്പിക്കാനും പോയിരുന്നു. അപ്രതീക്ഷിതമായാണ് അഭിനയത്തിലേക്ക് വന്നത് , കിട്ടുന്ന വേഷങ്ങള്‍ എല്ലാം ഏറ്റെടുത്ത് ചെയ്തു. മകന്‍ ഇപ്പോള്‍ പത്താം ക്ലാസിലാണ് അവനിപ്പോള്‍ വലിയ കുട്ടിയായി മഞ്ജു പറഞ്ഞു.

Related posts