മഞ്ജു പത്രോസ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മിനസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താരം വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടത്. മഞ്ജു ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു. പ്രേക്ഷകര്‍ താരത്തെ അടുത്തറിയുന്നത് ബിഗ്‌ബോസ് ഷോയില്‍ വെച്ചാണ്. ബിഗ് ബോസ് ഷോയിൽ വച്ചു മഞ്ജു തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ മനസ് തുറന്നിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മഞ്ജു. പലപ്പോഴും പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് മറുപടിയും നല്‍കി മഞ്ജു രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ നിറത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങളെ കുറിച്ചും കളിയാക്കലുകളെ കുറിച്ചും പറയുകയാണ് മഞ്ജു പത്രോസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്. മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ, ഇന്ന് കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ വലിയ പ്രശ്‌നമാണ് എന്ന് വിചാരിച്ചിക്കുന്ന രണ്ട് കാര്യങ്ങളാണ് എന്‌റെയും സുനിച്ചന്‌റെയും ജീവിതവും, രണ്ട് എന്‌റെ നിറവും. അവര്‍ക്ക് ഇത് ഭയങ്കര പ്രശ്‌നമാണ്. ആര്‍ക്കൊക്കെയോ ഇതിന്‌റെ പേരില്‍ ഇപ്പോ ഉറക്കമില്ല. ‘മഞ്ജു വെളുത്തോ, മഞ്ജു വെളുക്കാന്‍ എന്തോ ചെയ്യുന്നുണ്ട്. നിങ്ങള് വെളുത്താല്‍ കൊളളില്ലട്ടോ, നിങ്ങള്‍ക്ക് പഴയ ഇരുണ്ട നിറമാണ് നല്ലത്, അതും ഇതുമൊക്കെ വാരിതേച്ച് ഉളള ഐശ്വര്യം കളയല്ലെ’ ഇങ്ങനെയൊക്കെയാണ് കമന്റുകള്‍ വരുന്നത്.
മേക്കപ്പ് ഒകെ ചെയ്യുന്നത് എന്തിനാണ് എന്നൊക്കൊ ചിലര് ചോദിക്കും. ഞാന്‍ അഭിനയിക്കുന്ന ഒരാളാണ്. എനിക്ക് മേക്കപ്പ് ചെയ്യേണ്ടി വരുമ്പോള്‍ ചെയ്യണ്ടെ. അതിന് എന്താണ് കുഴപ്പം. അല്ലെങ്കില്‍ ഞാന്‍ കുറച്ച് കറുത്തുപോയാല്‍ എന്താണ് കുഴപ്പം. ‘ഞങ്ങള്‍ക്ക് ഈ മഞ്ജുവിനെ അല്ല ഇഷ്ടം, പഴയ മഞ്ജുവിനെ ആണ് ഇഷ്ടം’ എന്നൊക്കെ ചിലര് പറയും. ഇവരോടൊക്കെ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്കറിയില്ല.
ഒരുപക്ഷേ സ്‌നേഹ കൂടുതലുകൊണ്ടാണോ, എന്താണ് ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല. എന്‌റെ നിറം കണ്ട് എന്നെ ആരും ഇഷ്ടപ്പെടേണ്ട. ഞങ്ങള്‍ക്കൊരു യൂടൂബ് ചാനലുണ്ട് ബ്ലാക്കീസ് എന്ന് പറഞ്ഞിട്ട്. ചാനലിന് ആ പേരിട്ടതിന് പോലും എന്തൊക്കെ കമന്റുകളാണ് വരുന്നത്. ‘നിങ്ങള് നിങ്ങളുടെ നിറം ഇഷ്ടമാണെന്ന് ഒകെ പറയും. പക്ഷെ നിങ്ങള്‍ക്ക് കോപ്ലക്‌സ് ഉളളതുകൊണ്ടല്ലെ നിങ്ങള് അതിന് ബ്ലാക്കീസ് എന്ന പേരിട്ടത് എന്ന് ചോദിച്ചവര്‍ വരെയുണ്ട്. ഇതിന് മറുപടിയായി ഞാന്‍ പറഞ്ഞു; അല്ല, എനിക്ക് എന്റെ നിറം ഇഷ്ടമായതുകൊണ്ടാണ് ആ പേരിട്ടത്. ഇപ്പോ ഞങ്ങള്‍ എന്‌റെ ടൂവീലറിന്‌റെ പുറകില്‍ എഴുതിവെച്ചിരിക്കുന്നത് ബെര്‍ണാച്ചന്‍ കുഞ്ഞ് എന്നാണ്. എന്‌റെ മോന്‌റെ പേരാണ്. അവനോടുളള ഇഷ്ടം കൊണ്ടല്ലെ നമ്മള് ആ പേര് ഇടുന്നത്. ഇഷ്ടം ഇല്ലാത്ത ഒരു കാര്യത്തിന് നമ്മള് ആ പേരിടുമോ.