എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് അടുത്ത് നിൽക്കുന്നത്, രേവതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു പത്രോസ്

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി. പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും  49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും പ്രേഷകരുടെ മുന്നിൽ എത്തിയത്.

ഇപ്പോഴിതാ തരാം നടി രേവതിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ച സന്തോഷം പങ്കുവെക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെ രേവതിക്കൊപ്പം നില്‍ക്കുന്ന ചിത്രം. പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ് തന്റെ അടുത്ത് നില്‍ക്കുന്നതെന്ന് താരം കുറിക്കുന്നു. ‘കിഴക്കമ്ബലത്തു നിന്നുള്ള എന്റെ യാത്രയില്‍ എനിക്ക് ഒരുപാട് ഭാഗ്യങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട്.. ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ് എന്റെ അടുത്ത് നില്കുന്നത്.. നമ്മുടെ ഭാനുമതി.. എത്ര ലാളിത്യമാണ് അവര്‍ക്ക്.. ദൂരെ നിന്ന് കണ്ടു കൊണ്ടേയിരിക്കാന്‍ തോന്നും… ആ കണ്ണുകളില്‍ ഇപ്പോഴും പണ്ടത്തെ കിലുക്കത്തിലെ നന്ദിനിയുടെ കുസൃതി ഒളിഞ്ഞിരിപ്പുണ്ട്.. രേവതി ചേച്ചി ഇഷ്ടം..’ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.

കിഴക്കമ്ബലത്തു നിന്നുള്ള എന്റെ യാത്രയില്‍ എനിക്ക് ഒരുപാട് ഭാഗ്യങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട്.. ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ്…

Related posts