പുതിയ വീട്ടിൽ മഞ്ജുവിനൊപ്പം അവർ ഇല്ലാത്തതെന്തേ! വൈറലായി പാലുകാച്ചൽ വീഡിയോ!

നടി മഞ്ജു പത്രോസ് മലയാളികളുടെ പ്രിയങ്കരിയാണ്. ഒരു പോലെ താരം മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങി നിൽക്കുകയാണ്. മഞ്ജു ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാർത്ഥി കൂടെയായിരുന്നു. ഷോയിൽ നിന്നും താരം പുറത്തായത് 50 ദിവസത്തിന് ശേഷമാണ്. ബിഗ് ബോസിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോളിതാ പുത്തൻ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് നടി. ഏറെ നാളത്തെ സ്വപ്നമായിരുന്നു ഒരു വീട്. അത് പൂവണിഞ്ഞ സന്തോഷത്തിലാണ് ഇപ്പോൾ താരം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വീടിന്റെ പാല് കാച്ചൽ ചടങ്ങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആയത്. ബിഗ് ബോസിൽ നിന്നും കിട്ടിയ പണവും, അഭിനയജീവിതത്തിൽ നിന്നുള്ള സമ്പാദ്യവും എല്ലാം ചേർത്തിണക്കിയാണ് തന്റെ വീട് എന്ന സ്വപ്നത്തിലേക്ക് മഞ്ജു നടന്നു കയറിയത്. ഇപ്പോൾ ഞാൻ എന്റെ സ്വന്തം വീടിന് ഉള്ളിലാണ് നിൽക്കുന്നത്. സ്നേഹിച്ചവരോട് തിരിച്ചും സ്നേഹം മാത്രം. വെറുത്തവരോടും സ്നേഹമാണുള്ളത്. എന്നെ കൂടുതൽ കരുത്തയാക്കിയതിന് എന്നാണ് പാല് കാച്ചൽ ചടങ്ങിന് ശേഷം മഞ്ജു പറഞ്ഞത്. മഞ്ജുവിന്റെ വീട്ടിലാണ് ഞാൻ നിൽക്കുന്നത്. അവളുടെ സുഖത്തിലും ദുഖത്തിലും ഞാൻ ഉണ്ടായിരുന്നു എന്നാണ് ഉറ്റസുഹൃത്ത് സിമി പ്രതികരിച്ചത്.

പതിവ് പോലെത്തന്നെ മോശം കമന്റുകൾ പങ്കിട്ടുകൊണ്ടും ചിലർ എത്തുകയുണ്ടായി. വീട് കിട്ടിയപ്പോൾ ഭർത്താവിനെ നഷ്ടപ്പെട്ടു, സുനിച്ചൻ എവിടെ, ഭർത്താവ് വന്നില്ലേ… ഒരു വാക്ക് പോലും പുള്ളിയെ കുറിച്ച് പറയുന്നില്ലല്ലോ, ഒരു വലിയ മോൻ ഇല്ലേ, അത് എവിടെ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ചിലർ ചോദിക്കുന്നുണ്ട്.

Related posts