ഗർഭിണിയാവുമോ എന്ന് പേടിച്ച് അന്ന് രാത്രി ഉറങ്ങിയിട്ടില്ല! മഞ്ജു പത്രോസ് പറഞ്ഞത് കേട്ടോ!

നടി മഞ്ജു പത്രോസ് മലയാളികളുടെ പ്രിയങ്കരിയാണ്. ഒരു പോലെ താരം മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങി നിൽക്കുകയാണ്. മഞ്ജു ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാർത്ഥി കൂടെയായിരുന്നു. ഷോയിൽ നിന്നും താരം പുറത്തായത് 50 ദിവസത്തിന് ശേഷമാണ്. ബിഗ് ബോസിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്ത് സെക്‌സ് എജ്യുക്കേഷന്റെ അഭാവം മൂലം ഉണ്ടായ ആശങ്കകളെ പറ്റി സംസാരിക്കുകയാണ് താരം. താൻ ചെറുപ്പത്തിൽ ആരോടെങ്കിലും പ്രണയം തോന്നുമ്പോൾ ഗർഭിണിയാവുമെന്ന് പേടിച്ചിരുന്നുവെന്ന് മഞ്ജു പറയുന്നു. അന്ന് ഇക്കാര്യങ്ങളെ കുറിച്ചറിയാൻ ഗൂഗിൾ പോലുള്ള സംവിധാനങ്ങളൊന്നുമില്ലല്ലോ. സിനിമകളിലും അങ്ങനെയൊക്കെയായിരുന്നു കാണിച്ചിരുന്നതെന്നും ഏഴാംക്ലാസ്സിൽ പഠിക്കുമ്പോൾ തനിക്ക് ഒരാളോട് ഇഷ്ടം തോന്നിയിരുന്നുവെന്നും താൻ ഗർഭിണിയാവുമോ എന്ന് പേടിച്ച് അന്ന് രാത്രി ഉറങ്ങിയിട്ടില്ലെന്നും മഞ്ജു പറഞ്ഞു.

ഗർഭിണിയാവുന്നതൊക്കെ വലിയ പ്രശ്‌നമാണെന്നായിരുന്നു അന്നൊക്കെ കരുതിയിരുന്നതെന്നും മഞ്ജു പറഞ്ഞു. അതേസമയം ചെറുപ്പത്തിലും താൻ ബോഡി ഷെയിമിങ് നേരിട്ടിരുന്നുവെന്നും തന്റെ നിറത്തെ പറ്റിയും വണ്ണത്തെ പറ്റിയും പലരും പറഞ്ഞിരുന്നുവെന്നും തന്നെ കണ്ടാൽ അയ്യോ എന്നാണ് പറയുന്നതെന്നും മഞ്ജു കൂട്ടിച്ചേർത്തു.

Related posts