ആ കൊച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.റിയാസ് വിന്നറവാണമെന്നാണ് ഞാൻ ആഗ്രഹിച്ചത്! വൈറലായി മഞ്ജു പത്രോസിന്റെ വാക്കുകൾ!

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. ബിഗ് സ്‌ക്രീനിലേത് പോലെ മിനിസ്ക്രീനിലും താരം തിളങ്ങിയിരുന്നു. ഇപ്പോഴിതാ ബി​ഗ് ബോസ് സീസൺ ഫോറിലെ മത്സരാർഥികളെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നുണ്ട്. വാക്കുകളിങ്ങനെ,

ബിഗ് ബോസിന്റെ നാലാം സീസൺ കണ്ടിരുന്നു. ഇത്തവണത്തെ ഗെയിം നല്ലതാണ്. നല്ല മത്സരാർഥികളാണ് ഉണ്ടായിരുന്നത്. എന്റെ മനസിനോടും ഹൃദയത്തോടും ചേർന്ന് നിന്നത് റിയാസാണ്. അവനെ മറക്കില്ല, ആ കൊച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.റിയാസ് വിന്നറവാണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അതല്ലെങ്കിൽ ബ്ലെസ്ലി വിജയിക്കണമെന്നും ആഗ്രഹിച്ചിരുന്നു. റോബിൻ തരംഗം നേരം പോവുന്നതിന് സഹായിച്ചു. ആ തരംഗത്തിൽ ഞാനില്ല. മാറി നിന്ന് കണ്ടതേയുള്ളു. ദിൽഷയോട് ഇഷ്ടവും ഇഷ്ടക്കേടുമില്ല. അങ്ങനെ തോന്നിയിട്ടില്ല. ബിഗ് ബോസ് സൂപ്പറായിരുന്നു.

കുറേ ഹേറ്റേഴ്‌സ് എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ കുഴപ്പമില്ല. ഇനിയും ബിഗ് ബോസിൽ നിന്ന് വിളിച്ചാലും ഞാൻ പോവും. കാരണം വീട് പണിയൊക്കെ കഴിഞ്ഞ് കുറച്ച് സാമ്പത്തികമായിട്ടുള്ള പ്രശ്‌നത്തിലാണ്. ബിഗ് ബോസിൽ പോയത് കൊണ്ട് രണ്ട് കാര്യങ്ങളുണ്ട്. സാമ്പത്തികമായി സെറ്റ് ആയി. എന്ന് കരുതി വലിയ സമ്പത്ത് ഉണ്ടാക്കിയെന്നല്ല. എന്റെ വലിയ ബാധ്യതകളൊക്കെ തീർന്ന് വീട് വച്ചു’.രണ്ടാമത്തെ കാര്യം ഇപ്പോൾ ഞാൻ കരയാറില്ലെന്നുള്ളതാണ്. കുറേ കാലമായിട്ട് കരഞ്ഞിട്ടില്ല. മുൻപ് ചെറിയ കാര്യങ്ങൾക്ക് കരഞ്ഞിരുന്ന തന്നെ അതിനെക്കാളും വലിയ സംഭവങ്ങൾക്ക് പോലും കരയിപ്പിക്കാൻ പറ്റാതെയായി. പിന്നെ നമ്മുടെ അടുത്ത സുഹൃത്തുക്കൾ പിണങ്ങുകയോ മറ്റോ ചെയ്താലാണ് കരയുക.

Related posts