മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പത്രോസ്.
മലയാള മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് താരമിപ്പോൾ. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലും പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തിരുന്നു. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയായും മഞ്ജു എത്തിയിരുന്നു. ബ്ലാക്കീസ് എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും മഞ്ജുവിനുണ്ട്. സുഹൃത്തിനൊപ്പമാണ് മഞ്ജു യുട്യൂബ് ചാനല്‍ നടത്തുന്നത്. സുനില്‍ ബര്‍ണാഡാണ് മഞ്ജുവിന്റെ ഭര്‍ത്താവ്.
ഇപ്പോള്‍ സുനിലിനെ ആദ്യമായി കാണാന്‍ പോയപ്പോഴുള്ള അനുഭവത്തെ കുറിച്ച് പറയുകയാണ് മഞ്ജു. എലീന പടിക്കല്‍ അവതാരകയായി എത്തുന്ന പരിപാടിയിലാണ് നടി കുടുംബ സമേതമെത്തിയത്. ഇരുവരുടേയും വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. ബന്ധുക്കള്‍ വഴി വന്ന ആലോചനയായിരുന്നു. ഒരിക്കല്‍ സുനിലിന്റെ ചേട്ടന്റെ ഭാര്യ ഞങ്ങളെ കാണാന്‍ ഇടയായപ്പോള്‍ കസിന് വേണ്ടി മോളെ ആലോചിക്കട്ടെ എന്ന് ചോദിച്ചു.
ശേഷം അവര്‍ മകളുടെ ആദ്യ കുര്‍ബാന സ്വീകരണത്തിന് ഞങ്ങളെ കുടുംബത്തോടെ ക്ഷണിച്ചു. വീട്ടില്‍ എത്തിയ ശേഷം അവരുടെ ആവശ്യപ്രകാരം മഞ്ജു പാട്ടൊക്കെ പാടി. ശേഷമാണ് സുനിച്ചന്‍ വരുന്നത്. ചോരകണ്ണുകളുമായി ഗുണ്ടകളെ പോലെ ഒരു ഭീകര രൂപം. ഇവനെയാണോ മോള്‍ക്ക് വേണ്ടി ആലോചിച്ചത് എന്ന് അന്ന് ചിന്തിച്ചിരുന്നു എന്നും മഞ്ജുവിന്റെ അമ്മ പറഞ്ഞു. മഞ്ജുവിനെപ്പോലെ തന്നെ തങ്ങളുടെ മകനായിട്ടാണ് സുനില്‍ ഇന്ന് തങ്ങള്‍ കാണുന്നത് എന്നാണ് മഞ്ജുവിന്റെ അമ്മ റീത്ത പറയുന്നത്.