സുനിച്ചനുമായി വേർപിരിഞ്ഞോ? പ്രതികരണവുമായി മഞ്ജു പത്രോസ്!

മഞ്ജു പത്രോസ് മലയാളികളുടെ പ്രിയങ്കരിയാണ്. ഒരു പോലെ താരം മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങി നിൽക്കുകയാണ്. മഞ്ജു ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാർത്ഥി കൂടെയായിരുന്നു. ഷോയിൽ നിന്നും താരം പുറത്തായത് 50 ദിവസത്തിന് ശേഷമാണ്. ബിഗ് ബോസിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. എന്നാൽ പലപ്പോഴും വിമർശനങ്ങൾ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും താരം നൽകും.

ഏറ്റവുമൊടുവില്‍ ഒരു ക്യു ആന്റ് എ വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്.ക്യു ആന്റ് എ യില്‍ ഏറ്റവും അധികം വന്ന ചോദ്യം മഞ്ജു പത്രോസ് വിവാഹ മോചിതയായോ എന്നാണ്. സുനിച്ചനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നോ, സുനിച്ചന്‍ എവിടെയാണ് എന്നൊക്കെയുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ട് തന്നെ മഞ്ജു മറുപടി നല്‍കി. നിലവില്‍ ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. വിവാഹ മോചനത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല, ഇനി ചിന്തിക്കാനുള്ള സാധ്യതയും ഇല്ല. എങ്ങാനും വിവാഹ മോചനം സംഭവിച്ചാല്‍ എല്ലാവരെയും അറിയിക്കും എന്നും മഞ്ജു പറയുന്നുണ്ട്. സുനിച്ചന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്. അതുകൊണ്ടാണ് വീഡിയോകളിലൊന്നും കാണാത്തത് എന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.

ഇരുവരുടെയും സൗഹൃദത്തെ കുറിച്ചും ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് സിമി എന്ന് മഞ്ജു പറഞ്ഞു. സാമ്പത്തികമായിട്ടൊക്കെ ആദ്യം ഒരുപാട് സഹായിച്ചിരുന്നു. ആ കടങ്ങളൊന്നും ഇതുവരെ വീട്ടിയിട്ടില്ല. മാനസികമായി രണ്ടു പേരും പരസ്പരം പിന്തുണയ്ക്കുന്നവരാണെന്ന് സിമി പറയുന്നു. ശബ്ദം ഒന്ന് മാറിയാല്‍ രണ്ടാള്‍ക്കും തിരിച്ചറിയാന്‍ സാധിയ്ക്കും. അങ്ങനെയുള്ള സൗഹൃദങ്ങള്‍ കിട്ടുക എന്ന് പറയുന്നത് തന്നെ വലിയ അനുഗ്രഹമാണെന്നാണ് ബ്ലാക്കീസിന്റെ അഭിപ്രായം

Related posts