മഞ്ജിമ മോഹന്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഇപ്പോള്‍ നായികയായി തിളങ്ങുന്ന നടി ബാലതാരമായാണ് സിനിമയിൽ എത്തുന്നത്. നടി മലയാളത്തില്‍ നായികയായി എത്തുന്നത് ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ്. താരം സോഷ്യല്‍ മീഡിയകളിലും സജീവമാണ്. സോഷ്യല്‍ മീഡിയകളിലൂടെ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും നടി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. സിനിമയില്‍ അച്ഛൻ വിപിന്‍ മോഹന്‍ ഉള്ളപ്പോള്‍ തന്നെ സിനിമയില്‍ ആക്ടീവായ താരമാണ് മഞ്ജിമ. ഒരു അഭിമുഖത്തില്‍ നടി തന്റെ അച്ഛന്‍ തന്നോട് കാണിക്കുന്ന കെയറിംഗിനെക്കുറിച്ചും തനിക്ക് അച്ഛനോടുള്ള സ്‌നേഹത്തെക്കുറിച്ചും പറഞ്ഞിരുന്നു.
മഞ്ജിമ മോഹന്റെ വാക്കുകള്‍ ഇങ്ങനെ, വീട് വിട്ടു കോളേജ് ഹോസ്റ്റലിലേക്ക് പോകാന്‍ ഒരുപാട് മടി തോന്നിയിരുന്നു. അച്ഛനെ പിരിയുക എന്നതായിരുന്നു പ്രധാന വിഷമം. അച്ഛനുമായി ഞാന്‍ അത്ര ക്ലോസ് ആണ്. നാലഞ്ച് വയസ്സുവരെയും ഞാന്‍ അച്ഛനെയും അമ്മ എന്നാണ് വിളിച്ചു കൊണ്ടിരുന്നത്. അച്ഛനില്‍ എനിക്ക് ഇഷ്ടമല്ലാത്ത ചില കാര്യങ്ങളുണ്ട്.
എന്നെ സംബന്ധിച്ചുള്ള അച്ഛന്റെ ഓവര്‍ ടെന്‍ഷനൊക്കെ ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. പിന്നെ ചില കാര്യങ്ങള്‍ ചെയ്യുമ്‌ബോള്‍ അച്ഛന് ഭയങ്കര വെപ്രാളമാണ്. സിനിമ ചെയ്യുമ്‌ബോള്‍ ക്യാമറ വര്‍ക്ക് മാത്രം ചെയ്യുന്ന ഒരാളായി തോന്നില്ല. ആ സിനിമയുടെ ടോട്ടല്‍ റിസള്‍ട്ടില്‍ അച്ഛന്റെ പങ്ക് വളരെ വലുതായിരിക്കും