എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേര്‍: ഓർമ്മ പങ്കുവെച്ച് മഞ്ജിമ മോഹൻ!

മഞ്ജിമ മോഹൻ മലയാളികൾക്ക് പ്രിയങ്കരിയാണ്. ബാലതാരമായി വന്ന് മലയാളികളുടെ മനസ്സ് കവർന്ന താരമാണ് മഞ്ജിമ. ഇപ്പോൾ നായികയായി തിളങ്ങുകയാണ് താരം. മഞ്ജിമ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മഞ്‍ജിമ മോഹന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മഞ്‍ജിമ പങ്കുവെച്ച ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മഞ്‍ജിമ മോഹൻ പങ്കുവെച്ചിരിക്കുന്നത് അച്ഛനും ഛായാഗ്രാഹകനുമായ വിപിൻ മോഹന്റെയും നടൻ തിക്കുറിശ്ശിയുടെയും ഒപ്പമുള്ള ഫോട്ടോയാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേര്‍. ഒരാള്‍ എനിക്ക് ജന്മം നല്‍കി, മറ്റൊരാള്‍ പേര് നല്‍കി എന്നാണ് മഞ്‍ജിമ കുറിച്ചത്. ഒട്ടേറെ പേരാണ് മഞ്‍ജിമ മോഹന് ആശംസകളുമായി എത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ ഒരുപാട് പേര്‍ക്ക് പേരിട്ട നടനാണ് തിക്കുറിശ്ശി.

Related posts