മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായെത്തി എല്ലാവരുടെയും മനസ്സ് കവർന്ന മഞ്ജിമ ഇപ്പോൾ നായികയായി തിളങ്ങുകയാണ്. നിവിൻ പോളിയുടെ നായികയായി ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ മഞ്ജിമ വേഷമിട്ടിട്ടുണ്ട്. താരം തമിഴ് സിനിമാരംഗത്ത് ഇപ്പോൾ സജീവമായുണ്ട്. മഞ്ജിമ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് മഞ്ജിമ അടുത്തിടെ തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് പറഞ്ഞ പോസ്റ്റാണ്.
എന്റെ വാക്കർ ദിവസങ്ങളിലേക്കുള്ള ത്രോബാക്ക്. സ്വന്തം കാലിൽ നടക്കുകയെന്നത് യാഥാർഥ്യമാകുന്നത് വളരെ അകലെയാണെന്ന് ചിന്തിച്ചിരുന്ന ദിവസങ്ങൾ. പക്ഷേ ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങൾ എന്നെ പഠിപ്പിച്ചു. നിങ്ങളിൽ തന്നെ വിശ്വസിക്കുക. നീ ഒരുപാട് ഘട്ടങ്ങളെ തരണം ചെയ്തു. ഇനി വരുന്നതും തരണം ചെയ്യും എന്നാണ് മഞ്ജിമ കുറിച്ചത്. വാക്കറിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് മഞ്ജിമ തന്റെ കുറിപ്പ് പോസ്റ്റ് ചെയ്തത്.
അപകടത്തിൽപ്പെട്ട കാലിന് പരിക്കേറ്റതുകാരണം താരം നീണ്ട നാൾ ചികിത്സയിൽ കഴിയുകയായിരുന്നു. ഇനി തനിക്ക് നൃത്തവും സിനിമയും ചെയ്യാനാകില്ലെന്നും നടക്കാൻ ആകില്ലെന്നും മഞ്ജിമ ഭയപ്പെടുന്നതായി മുൻപ് പറഞ്ഞിരുന്നു. ഈ സംഭവത്തിന്റെ ഓർമ്മ പങ്കുവയ്ക്കുകയാണ് മഞ്ജിമ ഇപ്പോൾ.