അതിലൂടെ നിങ്ങള്‍ അവരുടെ ആത്മവിശ്വാസം തകര്‍ക്കുകയാണ് ചെയ്യുന്നത്! മഞ്ജിമ മോഹൻ പറയുന്നു!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായെത്തി എല്ലാവരുടെയും മനസ്സ് കവർന്ന മഞ്ജിമ ഇപ്പോൾ നായികയായി തിളങ്ങുകയാണ്. നിവിൻ പോളിയുടെ നായികയായി ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ മഞ്ജിമ വേഷമിട്ടിട്ടുണ്ട്. താരം തെന്നിന്ത്യൻ സിനിമാരംഗത്ത് ഇപ്പോൾ സജീവമായുണ്ട്. മഞ്ജിമ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്.

ശരീര ഭാരം വര്‍ധിപ്പിച്ചപ്പോള്‍ സോഷ്യല്‍ മീഡിയ ബുള്ളിയിങ് നേരിട്ട വ്യക്തിയുമാണ് മഞ്ജിമ മോഹന്‍. എല്ലാ സെലിബ്രിറ്റകളേയും പോലെ ഫോട്ടോകള്‍ക്ക് മോശം കമന്റുകള്‍ നല്‍കികൊണ്ട് നിരവധി പേര്‍ മഞ്ജിമയെ പരിഹസിച്ച് രംഗത്തെത്തി. താന്‍ അത്തരം കമന്റുകള്‍ കണ്ട് ഒരുപാട് വിഷമിച്ചിട്ടുള്ള വ്യക്തിയാണെന്നും ഇപ്പോള്‍ അത്തരം കമന്റുകളോ പരിഹാസങ്ങളോ തന്നെ അലട്ടുന്നില്ലെന്നും മഞ്ജിമ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തനിക്ക് ലഭിച്ച ബോഡി ഷെയ്മിങ് കമന്റുകളില്‍ ചിലത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ‘തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ ഭാരം കുറക്കേണ്ട സമയമായിരിക്കുന്നു, തടിച്ചിരിക്കുന്നല്ലോ…., ഗുണ്ടമ്മ ചേച്ചി, ഓവര്‍ വെയിറ്റ് കല്യാണം കഴിക്കാന്‍ പോകുന്ന ചെക്കന്‍ പാവം, കടലവെള്ളത്തില്‍ ഇട്ടപോലെ.

തുടങ്ങിയ കമന്റുകളാണ് മഞ്ജിമയെ പരിഹസിച്ച് ബുള്ളിയിങ് നടത്തുന്നവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരം അത്തരം മോശം കമന്റുകള്‍ ഇട്ടവരുടെ പ്രൊഫൈല്‍ പേരുകള്‍ മറച്ചാണ് സ്റ്റോറി ഇട്ടത്. അവര്‍ ചെയ്തപ്പോലെ തിരിച്ച് മറുപടി കൊടുക്കാന്‍ താല്‍പര്യമില്ലെന്നും മഞ്ജിമ കുറിച്ചു. നാമെല്ലാവരും ആരോഗ്യത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇത് എല്ലാവര്‍ക്കും ഒരേ പ്രക്രിയയല്ല. ചിലര്‍ക്ക് ഇത് സ്വാഭാവികമാണെങ്കിലും മറ്റുള്ളവര്‍ക്ക് മറ്റ് പ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടാകും. ബോഡി ഷെയ്മിംഗ് നിര്‍ത്തുക. ഒരാളെ ബോഡി ഷെയിം ചെയ്യുന്നതിലൂടെ അവര്‍ക്ക് ശരീരഭാരം കുറയാന്‍ പോകുന്നില്ല. നിങ്ങള്‍ അവരുടെ ആത്മവിശ്വാസം തകര്‍ക്കുകയാണ് ചെയ്യുന്നത്. ദിവസേന ഇത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ നിങ്ങളുടേതായതെല്ലാം ചേര്‍ത്ത് പിടിക്കുകയും ആരോഗ്യമുള്ളവരായിരിക്കും ചെയ്യുക എന്നും മഞ്ജിമ മോഹന്‍ കുറിച്ചു.

Related posts