ഗൗതവുമായി എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാം. പക്ഷെ! വിവാഹ വാർത്തകളിൽ പ്രതികരിച്ച് മഞ്ജിമ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായെത്തി എല്ലാവരുടെയും മനസ്സ് കവർന്ന മഞ്ജിമ ഇപ്പോൾ നായികയായി തിളങ്ങുകയാണ്. നിവിൻ പോളിയുടെ നായികയായി ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ മഞ്ജിമ വേഷമിട്ടിട്ടുണ്ട്. താരം തെന്നിന്ത്യൻ സിനിമാരംഗത്ത് ഇപ്പോൾ സജീവമായുണ്ട്. മഞ്ജിമ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. ഇപ്പോഴിതാ തമിഴ് താരം ഗൗതം കാര്‍ത്തികുമായുള്ള വിവാഹം ഉടനുണ്ടാകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് മഞ്ജിമ മോഹന്‍. ദേവരാട്ടം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഇരുവരും തമ്മില്‍ അടുത്തത്. തന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ വ്യക്തിയാണ് ഗൗതം എന്നാണ് മഞ്ജിമ പറയുന്നത്.

ഗൗതവുമായി എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാം. പക്ഷെ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. വിവാഹം പോലുള്ളവയിലേക്ക് കടക്കുമ്പോള്‍ പുറത്ത് പറയാതിരിക്കില്ല. മഞ്ജിമ പറഞ്ഞു. ഞാന്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോള്‍ എല്ലാവരും ചോദിക്കാറുള്ളത്. എന്തുകൊണ്ടാണ് ഗോസിപ്പുകള്‍ വരാത്തതെന്താണ് എന്നാണ്. ഇപ്പോള്‍ ഒരു ചെറുത് കിട്ടിയപ്പോള്‍ അവര്‍ ആഘോഷിക്കുകയാണ്.

ഗൗതം തന്റെ മെയില്‍ വേര്‍ഷനാണ്. അവനോട് അടുത്ത ബന്ധമുണ്ട്. തന്റെ വീട്ടുകാര്‍ക്കും അവനെ പരിചയമാണ്. അവന്റെ കുടുംബവും തനിക്ക് സുപരിചിതമാണ്. അവന്റെ അമ്മയുമായി വലിയ സൗഹൃദമുണ്ട്. അവന്‍ എപ്പോഴും സ്‌പെഷ്യലായ വ്യക്തിയാണ്. ഗോസിപ്പുകള്‍ തന്നെ ബാധിക്കാറില്ല.അടുത്തൊന്നും വിവാഹം എന്നതിനെ കുറിച്ച്‌ ചിന്തിക്കുന്നില്ല. മഞ്ജിമ പറഞ്ഞു.

Related posts