എന്റെ ശരീരം ഒരു പൊതു സ്വത്ത് ആണെന്ന തരത്തിലാണ് ചിലരുടെ അഭിപ്രായങ്ങള്‍! ബോഡി ഷെയിമിംഗിനെ കുറിച്ച് മഞ്ജിമ മനസ്സ് തുറക്കുന്നു!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായെത്തി എല്ലാവരുടെയും മനസ്സ് കവർന്ന മഞ്ജിമ ഇപ്പോൾ നായികയായി തിളങ്ങുകയാണ്. നിവിൻ പോളിയുടെ നായികയായി ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ മഞ്ജിമ വേഷമിട്ടിട്ടുണ്ട്. താരം തെന്നിന്ത്യൻ സിനിമാരംഗത്ത് ഇപ്പോൾ സജീവമായുണ്ട്. മഞ്ജിമ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോള്‍ താന്‍ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് താരം.

മഞ്ജിമയുടെ വാക്കുകള്‍ ഇങ്ങനെ, സൈബര്‍ ആക്രമണം എല്ലാ ദിവസവും നേരിടുന്ന വ്യക്തിയാണ് ഞാന്‍. ഏറ്റവും കൂടുതല്‍ ബോഡി ഷെയിമിങ്ങാണ് അനുഭവിക്കുന്നത്. എന്റെ ശരീരം ഒരു പൊതു സ്വത്ത് ആണെന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ വരിക. ഞാന്‍ തടിവെച്ചാല്‍, നീ തടി വെച്ചോ എന്ന ചോദിക്കും. കുറച്ച് മെലിഞ്ഞാല്‍ എന്തേലും അസുഖമാണോ എന്നും ചോദിക്കും. ഇതിന് ഒരു അവസാനവും ഇല്ല. ഒരു കംപ്യൂട്ടറിന് പിന്നില്‍ ഇരുന്ന സ്ലട്ട് ഷെയിം ചെയ്യാനും ബോഡി ഷെയിം ചെയ്യാനും എളുപ്പമാണ്. ചിലര്‍ അവരുടെ ഫ്രസ്‌ട്രേഷനുകള്‍ കാണിക്കുന്നത് മറ്റുള്ളവരിലാണ്. എന്താണ് സ്വന്തം പ്രശ്‌നമെന്ന് അക്കൂട്ടര്‍ ഒരിക്കലും ആലോചിക്കുന്നില്ല. ട്രോളുകള്‍ വലിയ പ്രശ്നമില്ല. അത് ഞാന്‍ ആസ്വദിക്കാറുമുണ്ട്. ചിലതെല്ലാം നല്ല കോമഡിയായിരിക്കും. അത് വായിക്കാനും കാണാനുമൊക്കെ രസമാണ്.

പക്ഷെ ഒരാളെ ശരീരത്തിന്റെയോ നിറത്തിന്റെയോ എല്ലാം പേരില്‍ അനാവശ്യമായി മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പക്ഷേ എല്ലാവരേയും തിരുത്താന്‍ സാധിക്കില്ലല്ലോ. ഒരു നാണയത്തിന്റെ രണ്ട് ഭാഗങ്ങള്‍ എന്ന് പറഞ്ഞത് പോലെയാണ്. സിനിമയില്‍ ഫെയിം റെക്കഗനിഷനും അവസരങ്ങളുമൊക്കെ നമ്മള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ നാണയത്തിന്റെ മറ്റേ ഭാഗം എന്ന് പറയുന്നത് ഇതൊക്കെയാകും. അതേസമയം തുടക്കത്തില്‍ ഇതൊക്കെ മനസിലാക്കാന്‍ വലിയ സമയം എടുത്തിരുന്നു. ഭയങ്കരമായി വിഷമിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊക്കെ കൂളായി.

Related posts