തന്റെ സ്വര മാധുര്യം കൊണ്ട് മലയാളി സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ഗായികയാണ് മഞ്ജരി. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കാൻ തന്റെ ശബ്ദമാധുര്യത്തിലൂടെ മഞ്ജരിക്ക് സാധിച്ചിട്ടുണ്ട്. മീര ജാസ്മിൻ,നരേൻ,ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനം ആലപിച്ചാണ് മഞ്ജരി സിനിമ പിന്നണി ഗാന രംഗത്തേക്ക് ചുവട് വെച്ചത്. ചെറിയ പ്രായത്തിൽ തന്നെ ഒട്ടുമിക്ക എല്ലാ സംഗീതസംവിധായകർക്കും ഒപ്പം പ്രവർത്തിക്കാൻ താരത്തിന് അവസരം ലഭിച്ചു. സിനിമ പിന്നണി ഗായിക എന്നതിലുപരി മികച്ച ഒരു ഗസൽ ഗായിക കൂടിയാണ് താരം. സോഷ്യൽ മീഡിയകളിലും സജീവമാണ് മഞ്ജരി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
മഞ്ജരിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. താരത്തിന്റെ ബാല്യകാല സുഹൃത്തായിരുന്നു വരൻ. വളരെ ലളിതമായിട്ടാണ് മഞ്ജരിയും ജെറിയും വിവാഹിതരായത്. തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങിൽ നടൻ സുരേഷ് ഗോപി, ഗായകൻ ജി വേണുഗോപാൽ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. താലികെട്ടിന് ശേഷം മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം നടത്തിയത്.
വിവാഹവാർത്തകൾക്ക് വലിയ ശ്രദ്ധയാണ് ലഭിച്ചത് ഇപ്പോൾ ഇരുവരും ചേർന്ന് ഗുരുവായൂരിൽ സന്ദർശിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. മഞ്ജരി ഇൻസ്റ്റഗ്രം പേജിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. ജെറി ആദ്യമായിട്ടാണ് ഗുരുവായൂരിൽ എത്തുന്നത് അദ്ദേഹത്തിന് അമ്പലത്തിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ലെന്നും മഞ്ജരി പറയുന്നു. എന്നാലും അദ്ദേഹം പുറത്തു നിന്നു പ്രാർഥിച്ചുവെന്നും താൻ ഉള്ളിൽ പ്രവേശിച്ച് കണ്ണനെ തൊഴുതുവെന്നും മഞ്ജരി പോസ്റ്റിലൂടെ പറഞ്ഞു. ഗുരുവായൂർ അമ്പല ദർശനം എന്ന അടിക്കുറിപ്പോടെയാണ് മഞ്ജരി ചിത്രം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയ്ക്ക് വളരെ പെട്ടന്നാണ് ആരാധകരുടെ മികച്ച പ്രതികരണം ലഭിച്ചത്. ജൂൺ 24 ന് തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹം. ഒന്നാം ക്ലാസ് മുതൽ ഇരുവരും ഒരുമിച്ചായിരുന്നു പഠനം. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജരാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്.