ഗായിക മഞ്ജരി വിവാഹിതയായി! വൈറലായി വിവാഹ ചിത്രങ്ങൾ!

തന്റെ സ്വര മാധുര്യം കൊണ്ട് മലയാളി സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ഗായികയാണ് മഞ്ജരി. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കാൻ തന്റെ ശബ്ദമാധുര്യത്തിലൂടെ മഞ്ജരിക്ക് സാധിച്ചിട്ടുണ്ട്. മീര ജാസ്മിൻ,നരേൻ,ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനം ആലപിച്ചാണ് മഞ്ജരി സിനിമ പിന്നണി ഗാന രംഗത്തേക്ക് ചുവട് വെച്ചത്. ചെറിയ പ്രായത്തിൽ തന്നെ ഒട്ടുമിക്ക എല്ലാ സംഗീതസംവിധായകർക്കും ഒപ്പം പ്രവർത്തിക്കാൻ താരത്തിന് അവസരം ലഭിച്ചു. സിനിമ പിന്നണി ഗായിക എന്നതിലുപരി മികച്ച ഒരു ഗസൽ ഗായിക കൂടിയാണ് താരം. സോഷ്യൽ മീഡിയകളിലും സജീവമാണ് മഞ്ജരി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

മഞ്ജരി വിവാഹിതയായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. മഞ്ജരിയുടെ ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ. ചടങ്ങിൽ നടൻ സുരേഷ് ഗോപി, ഭാര്യ രാധിക, ഗായകൻ ജി വേണുഗോപാൽ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. ചടങ്ങിന് ശേഷം മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്ത് വരികയാണ് ജെറിൻ, മസ്‌കത്തിൽ ഒന്നാം ക്ലാസ് മുതൽ മഞ്ജരിയും ജെറിനും ഒരുമിച്ച് പഠിച്ചവരാണ്. ഇന്നലെ രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി പങ്കുവച്ചത്. പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാപ്രവാഹമായിരുന്നു. വിവാഹവാർത്തയ്‌ക്കൊപ്പം ഇൻസ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിന്റെ ഒരു റീൽ വീഡിയോയും മഞ്ജരി പങ്കുവച്ചിരുന്നു.

Related posts