മൂന്ന് തവണയും അവാർഡ് നേടിയ ചിത്രത്തിൽ ഭാഗമായ ചന്തുവിന് ആശംസകൾ നേർന്ന് കമ്മട്ടിപ്പാടത്തെ ബാലൻ ചേട്ടൻ!

67-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൽ മലയാളികൾക്ക് ഏറ്റവും സന്തോഷം നൽകുന്നത് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് മോഹൻലാലും പ്രിയദർശനും ഒന്നിച്ച മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയ്ക്കാണ് എന്നതാണ്. കൂടാതെ നിരവധി മലയാള സിനിമകള്‍ക്ക് ഇക്കുറി ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ മണികണ്ഠൻ ആചാരി മരക്കാരിൽ അഭിനയിച്ച മാസ്റ്റര്‍ അശ്വന്ദ് കെ ഷായ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്.

ഇത് അശ്വന്ദ് കെ ഷാ, ഞങ്ങളുടെ നാടിന്‍റെ അഭിമാനം. തൃപ്പൂണിത്തുറയുടെ പുത്തൻ താരോദയം. അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരങ്ങൾ. ആദ്യം അഭിനയിച്ച ഒറ്റാൽ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് സുവർണ ചകോരം അവാർഡ്. ലാലി ബേല എന്ന രണ്ടാമത്തെ ചിത്രത്തിന് കേരളാ സംസ്ഥാന അവാർഡ് പ്രത്യേക പരാമർശം. ശേഷം ദേശീയ പുരസ്‌കാരം നേടിയ മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിന്റെ ഭാഗമാവാനും ഞങ്ങളുടെ ചന്തു കുട്ടന് കഴിഞ്ഞു- മണികണ്ഠൻ ആചാരി കുറിച്ചു.

എന്‍രെ സുഹൃത്തും സഹോദരതുല്യനും നാടക പ്രവർത്തകനും കോ ആക്ടറുമായ ഷാബു കെ മാധവന്‍റെയും ഷാന്‍രീ വി രാജിന്‍റെയും മകനാണ് അശ്വന്ദ് കെ ഷാ എന്ന ചന്തു. എന്‍റെ എല്ലാ ആശംസകളും ചന്തുവിന് നേരുന്നു. തൃപ്പൂണിത്തുറയുടെ പ്രതീക്ഷയും മലയാള സിനിമയുടെ ഒരു വാഗ്ദാനവുമാണ് ചന്തു എന്നും മണികണ്ഠൻ ആചാരി ഫേസ്ബുക്കിൽ കുറിച്ചു.

Related posts