ഞാൻ ശരീരത്തിൽ പല ഭാഗങ്ങളും എക്സ്ട്രാ ഫിറ്റ് ചെയ്ത് വെച്ചിരിക്കുന്നതാണെന്ന് ആണ് അയാൾ പറയുന്നത്! തുറന്നടിച്ച് തട്ടീം മുട്ടീം താരം മനീഷ!

മലയാളികൾക്ക് സിനിമപോലെ തന്നെ ഏറെ പ്രിയപ്പെട്ടതാണ് മിനിസ്ക്രീൻ പ്രോഗ്രാമുകൾ. ഈ പ്രോഗ്രാമുകളിലെ താരങ്ങളെ കുറിച്ചും അറിയാൻ എന്നും മലയാളി പ്രേക്ഷകർക്ക് താല്പര്യമാണ്. മനീഷ തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ്. ബി​ഗ് ബോസ് സീസൺ ഫൈവിലും മത്സരാർഥിയായും താരം എത്തിയിരുന്നു. എന്നാൽ അടുത്തിടെ ബി ബി ഹൗസിൽ നിന്നും പുറത്തായിരുന്നു. ഇപ്പോളിതാ മോശം കമന്റുകളെക്കുറിച്ച് പറയുകയാണ് താരം.

അശ്ലീല ചുവയുള്ള തലക്കെട്ടും തമ്പ് നെയിലും കൊടുത്താണ് നമ്മളെ കുറിച്ച് വർണ്ണിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ രതി ലീലകൾ. പുതപ്പിനുള്ളിൽ കിടന്ന് എന്തും ചെയ്യാം എന്നൊക്കെയാണ് കൊടുക്കുന്നത്. ഈയൊരാൾ മനീഷ തള്ള, മനീഷ കിളവി എന്നൊക്കെ പറയുമ്പോൾ അയാളൊന്ന് കണ്ണാടിയിൽ നോക്കിയാൽ കൊള്ളാമെന്നാണ് എനിക്ക് പറയാനുള്ളത്. ഞാൻ ശരീരത്തിൽ പല ഭാഗങ്ങളും എക്സ്ട്രാ ഫിറ്റ് ചെയ്ത് വെച്ചിരിക്കുന്നതാണെന്ന് ആണ് അയാൾ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഞാൻ ഇതിനെതിരെ തുറന്നടിച്ച് പറഞ്ഞിരുന്നു. തുണി അഴിച്ചു കാണിച്ചു തെളിയിക്കാൻ ഒന്നും നമുക്ക് പറ്റില്ലെന്ന്.

അദ്ദേഹം തന്നെ പറയുന്നുണ്ട് 24 മണിക്കൂറും ഇതൊക്കെ കെട്ടിവെച്ചു നടക്കുമ്പോൾ സ്കിനിന് ബുദ്ധിമുട്ടല്ലേ എന്നൊക്കെ. എന്തൊരു കരുതലാണ് ആ മനുഷ്യന്. എല്ലാവരോടും ഉള്ള അപേക്ഷ, നിങ്ങൾ വിമർശിച്ചോളൂ. അവിടെ ഇനിയും നൂറ് ദിവസം തുടരാനുള്ള മത്സരാർത്ഥികളുണ്ട്. ഞങ്ങളൊക്കെ ഭാഗ്യത്തിന് നേരത്തെ പുറത്തായവരാണ്. അവിടെ ഇപ്പോഴും ഓരോ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അതിനെയൊക്കെ അതിന്റെ രീതിയിൽ വിമർശിച്ചോളൂ. നമ്മുടെയൊക്കെ ഭാഗത്ത് തെറ്റ് കണ്ടാൽ തീർച്ചയായും നിങ്ങൾ ചൂണ്ടിക്കാണിക്കണം. അതൊക്കെ നമുക്കും ഇഷ്ടമാണ്. പക്ഷേ അവിടെയുള്ളവർക്കെല്ലാം കുടുംബമുണ്ട്. 100 ദിവസം കഴിഞ്ഞും അവർക്കൊരു ജീവിതമുള്ളതാണ്.

Related posts