തട്ടീം മുട്ടീം എന്ന ഹാസ്യാത്മക പരമ്പരയിലൂടെ ശ്രദ്ധേയായ താരമാണ് മനീഷ. വാസവദത്ത എന്ന കഥാപാത്രമായാണ് താരം പരമ്പരയിലെത്തുന്നത്. ഗായികയായും അഭിനേത്രിയായും ഒരേപോലെ പ്രശസ്ത ആയ താരമാണ് മനീഷ. തട്ടീം മുട്ടീം പരമ്പരയിൽ ആദിയുടെ അമ്മയായി എത്തുന്ന വാസവദത്ത അൽപ്പം കുശുമ്പും അൽപ്പം പൊങ്ങച്ചവും ഉള്ള കഥാപാത്രമാണ്. വാസവദത്തയുടെ ഈ പ്രത്യേക അഭിനയശൈലി തന്നെയാണ് മിനിസ്ക്രീൻ ആസ്വാദകർ ചുരുങ്ങിയ സമയം കൊണ്ട് ഈ നടിയെ തങ്ങളുടെ പ്രിയപ്പെട്ട താരമായി അംഗീകരിച്ചത്.
ഇപ്പോഴിത കലാഭവൻ മണിയെ കുറിച്ച് മനീഷ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. വാക്കുകൾ, മറ്റൊരു ആർട്ടിസ്റ്റിനെ സപ്പോർട്ട് ചെയ്യുന്നതിൽ മണിച്ചേട്ടൻ കാണിക്കുന്ന ആത്മാർത്ഥത പറയാതിരിക്കാൻ പറ്റില്ല. കാരണം അദ്ദേഹത്തിന്റെ ഷോകളിൽ നമ്മളുണ്ടെങ്കിൽ അദ്ദേഹം തരുന്ന പ്രധാന്യം വളരെ വലുതാണ്. അത് മറ്റുള്ളവർ കണ്ട് പഠിക്കേണ്ട കാര്യമാണ്. ഞാനാണ് വലുത്, ഞാനാണ് മുന്നിൽ നിൽക്കേണ്ടതെന്നുള്ള വിചാരമില്ലാതെയാണ് കൂടെയുള്ളവരെ പിന്തുണച്ച് കൂടെ നിർത്തുന്നതെന്നും. ഷോയിൽ പാടാൻ വേണ്ടി നമ്മളെ വിളിക്കുമ്പോൾ മികച്ച രീതിയിലാണ് നമ്മളെ പ്രേക്ഷകരിലേയ്ക്ക് പരിചയപ്പെടുത്തുന്നത്.
റേഡിയോയിൽ നാടകം ചെയ്യുമ്പോൾ അഞ്ചോ ആറോ കഥാപാത്രങ്ങൾ ചെയ്യേണ്ടി വരും. ചെറുപ്പത്തിലെ ഈ ഒരു ശീലമുണ്ടായിരുന്നു. കൂടാതെ സഹോദരൻ നല്ലൊരു മിമിക്രി ആർട്ടിസ്റ്റാണെന്നും അദ്ദേഹത്തിൽ നിന്ന് കണ്ട് പഠിച്ചിട്ടുണ്ട്.